- ഇന്ധനവിലയ്ക്കെതിരായ പ്രതിഷേധം; സർക്കാരും പ്രതിഷേധക്കാരും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തും
- മലയാളി നഴ്സ് അന്തരിച്ചു
- ഉദ്യോഗസ്ഥർക്കായുള്ള കൗൺസിലിംഗ് സേവനങ്ങൾ; ഗാർഡ ഷിക്കോണ ചിലവിട്ടത് 1.63 മില്യൺ യൂറോ
- നാലാം ദിവസവും തുടർന്ന് സമരം; വലഞ്ഞ് ജനങ്ങൾ
- ഡബ്ലിനിൽ രണ്ട് സംഗീത പരിപാടികൾ; പ്രഖ്യാപനവുമായി നോഹ കഹാൻ
- തെരച്ചിലും, പ്രാർത്ഥനകളും വിഫലം : ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്‌നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ
- വെയിലത്തേയ്ക്ക് ഇറങ്ങുമ്പോൾ തലവേദനയാണോ ? രോഗമിതാകാം , ലക്ഷണങ്ങൾ അവഗണിക്കരുത്
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ സോഷ്യൽ ഹൗസിംഗ് വാടകക്കാരുടെ വാടക വർധിച്ചു. തിങ്കളാഴ്ച ( ഏപ്രിൽ 6) മുതലായിരുന്നു പുതുക്കിയ വാടക നിരക്ക് നിലവിൽവന്നത്. വാടക വർധനവിനെതിരെ ഉയരുന്ന ശക്തമായ എതിർപ്പ് വകവയ്ക്കാതെയാണ് ഡബ്ലിൻ സിറ്റി കൗൺസിൽ വാടക ഉയർത്തിയത്. പുതിയ ഡിഫറൻഷ്യൽ റെന്റ് സ്‌കീമിന്റെ ഭാഗമായിട്ടാണ് ഡബ്ലിൻ സിറ്റി കൗൺസിൽ സോഷ്യൽ ഹൗസിംഗ് വാടകയിൽ മാറ്റം വരുത്തിയിരിക്കുന്നത്. കഴിഞ്ഞ 30 വർഷത്തിനിടെ ആദ്യമായിട്ടാണ് മാറ്റം വരുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഡബ്ലിൻ നഗരത്തിലെ എല്ലാ സോഷ്യൽ ഹൗസിംഗ് ടെനൻസികൾക്കും ഈ വർധനവ് ബാധകമാണ്. കൗൺസിൽ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ വീടുകളും അംഗീകൃത ഭവന സ്ഥാപനങ്ങളും ഹൗസിംഗ് അസിസ്റ്റൻസ് പേയ്മെന്റ് (HAP) സ്വീകരിക്കുന്ന വാടകക്കാരും ഇതിൽ ഉൾപ്പെടുന്നു.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നഷ്ടമായ തത്തയെ തേടിയെത്തി ഉടമ. ചൊവ്വാഴ്ച വൈകീട്ട് വിമാനത്താവളം ജീവനക്കാർ ട്രോയ് എന്ന പേര് നൽകിയിരിക്കുന്ന തത്തയെ ഉടമയ്ക്ക് കൈമാറി. വിമാനത്താവളത്തിലെ കാർ പാർക്കിംഗ് ഏരിയയിലാണ് രണ്ട് വയസ്സുള്ള അലക്‌സാണ്ട്രിൻ തത്തയായ ലോലയെ ഉടമ ഗിയോർഗെ സാവയ്ക്ക് നഷ്ടമായത്. ഇത് വലിയ വാർത്ത ആയിരുന്നു. ഈസ്റ്റർ ദിനത്തിൽ ആയിരുന്നു ലോലയെ കാർ പാർക്കിംഗ് ഏരിയയിൽ നിന്നും ജീവനക്കാർ കണ്ടെത്തിയത്. ഉച്ചയ്ക്ക് ശേഷം നായ ജിമ്മിയുമായി ജീവനക്കാർ പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെയാണ് ടെർമിനൽ 1 ന് പുറത്തുള്ള ബിന്നുകളിൽ ഒന്നിൽ തത്ത ഇരിക്കുന്നതായുള്ള വിവരം ലഭിച്ചത്. തുടർന്ന് ഇവർ തത്തയെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു. ലോലയുടെ വാർത്ത വന്നതോടെയാണ് ഗിയോർഗെ സാവ തേടിയെത്തിയത്.
ഡബ്ലിൻ: ഇന്ധന വിലയ്‌ക്കെതിരായ പ്രതിഷേധത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ രണ്ടാം ദിവസവും ഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധത്തിൽ പങ്കെടുത്ത വാഹനങ്ങൾ വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന സാഹചര്യത്തിലാണ് ബുദ്ധിമുട്ട് നേരിട്ടത്. ഡബ്ലിൻ, ഗാൽവേ, ലിമെറിക്ക് എന്നിവിടങ്ങളിൽ രാവിലെ മുതൽ പ്രശ്‌നം നേരിടുന്നുണ്ട്. ട്രാക്ടറുകളും ട്രക്കുകളും പ്രതിഷേധ റാലിയുടെ ഭാഗം ആയിരുന്നു. പ്രതിഷേധം ഇന്നും തുടരാനിരിക്കെ വാഹനങ്ങൾ വഴിയരികിൽ നിർത്തിയിട്ടാണ് ഡ്രൈവർമാർ വിശ്രമിച്ചിരുന്നത്. ഡബ്ലിൻ എയർപോർട്ട്, പോർട്ട് ടണൽ എന്നിവിടങ്ങളിലേക്കുള്ള റോഡുകളിൽ തടസ്സം നേരിടുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ഇതിന് പുറമേ ലുവാസ് ഗ്രീൻ ലൈൻ, റെഡ് ലൈൻ സേവനങ്ങൾക്കും തടസ്സം നേരിടുന്നുണ്ട്.
ഡബ്ലിൻ: നികുതി വരുമാനത്തിൽ നേട്ടവുമായി അയർലൻഡ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ നികുതി വരുമാനത്തിൽ 3.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസാണ് ഖജനാവിലെ കണക്കുകൾ പുറത്തുവിട്ടത്. 2026ലെ ആദ്യ മൂന്ന് മാസങ്ങളിൽ 22.6 ബില്യൺ യൂറോയുടെ നികുതി വരുമാനം ആണ് ലഭിച്ചത്. ആദായനികുതിയിൽ 6.1 ശതമാനം വർധനവുണ്ടായി. 8.7 ബില്യൺ യൂറോ ആണ് കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ലഭിച്ചത്. വാറ്റ് വരുമാനത്തിൽ 5.3 ശതമാനം വർധനവും ഉണ്ടായി. 8 ബില്യൺ യൂറോയായിരുന്നു വാറ്റ് നികുതിയായി ഇതുവരെ ലഭിച്ചത്.
ഡബ്ലിൻ: ശമ്പള വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധിക്കാൻ അധ്യാപകർ. ശമ്പള കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടാൽ ശക്തമായ സമരമുറകളുമായി മുന്നോട്ട് പോകാനാണ് അധ്യാപക യൂണിയനുകളുടെ തീരുമാനം. ജൂണിലാണ് ശമ്പളകരാറുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുക. അധ്യാപകർക്ക് അലവൻസുകൾ ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും നൽകാമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ ഇത് പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ ആയിരുന്നു അലവൻസുകൾ നൽകേണ്ടിയിരുന്നത്. എന്നാൽ പണം നൽകിയില്ല. ഇതോടെയാണ് അധ്യാപക യൂണിയനുകൾ നിലപാട് കടുപ്പിച്ചത്.
ഡബ്ലിൻ: റയാൻഎയർ വിമാനത്തിൽ അപമര്യാദയായി പെരുമാറിയ യാത്രികന് തടവ്ശിക്ഷ വിധിച്ച് കോടതി. 10 മാസത്തെ തടവ് ശിക്ഷയാണ് 61 കാരന് കോടതി വിധിച്ചത്. പോളണ്ടിൽ നിന്നും യുകെയിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ ആയിരുന്നു സംഭവം. അമിതമായി മദ്യപിച്ച 61 കാരൻ മറ്റ് യാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയായിരുന്നു. തുടർന്ന് ക്യാബിൻ ക്രൂ ജീവനക്കാർ ഇടപെട്ടു. എന്നാൽ ഇയാൾ അക്രമാസക്തനാകുകയായിരുന്നു. കഴിഞ്ഞ വർഷം നവംബർ 11 ന് ആയിരുന്നു സംഭവം.
ക്ലെയർ: കൗണ്ടി ക്ലെയറിലെ വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ വിവരങ്ങൾ തേടി പോലീസ്. 2005 ൽ കൊല്ലപ്പെട്ട എമർ ഒ’ലൗലിനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ലൗൽ കൊല്ലപ്പെട്ട് ഇന്നേയ്ക്ക് 21ാം വാർഷികമാണ്. 2005 ഏപ്രിൽ എട്ടിന് ആയിരുന്നു ട്യൂബറിനടുത്തുള്ള ബാലിബോർണാഗിലെ ഒരു കാരവാനിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടുള്ള കേസ് ഫയൽ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതേ തുടർന്നാണ് വിവരങ്ങൾ തേടിയിരിക്കുന്നത്. കൊല്ലപ്പെടുമ്പോൾ 23 വയസ്സായിരുന്നു ലൗലിന്റെ പ്രായം. കാമുകൻ ഷെയ്ൻ ബോവിനൊപ്പം ടബ്ബറിലെ ബോസ്റ്റണിനടുത്തുള്ള മൊബൈൽ ഹോമിലാണ് താമസിച്ചിരുന്നത്. ഫോൺ ചാർജ് ചെയ്യാനായി അയൽക്കാരന്റെ കാരവനിലേക്ക് പോയതായിരുന്നു ലൗലിൻ. ഇവിടെവച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുകയായിരുന്നു.
ഡൊണഗൽ: ചാൾസ് ലിഫോർഡിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. 50 വയസ്സുള്ള വ്യക്തിയാണ് അറസ്റ്റിലായത്. പിന്നീട് ഇയാളെ വിട്ടയച്ചു. ഇന്നലെ ആയിരുന്നു അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ടുള്ള ആറാമത്തെ അറസ്റ്റാണ് ഇത്. കഴിഞ്ഞ വർഷം ജനുവരി 20 ന് ആയിരുന്നു സംഭവം. ഡൂഹറിന്റെ വീട്ടിൽവച്ച് അദ്ദേഹത്തെയും പിതാവിനെയും മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 20 വയസ്സുള്ള യുവാവിന് സാരമായി പരിക്കേറ്റു. തുടർന്ന് ഹെലികോപ്റ്ററിൽ റോയൽ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഡബ്ലിൻ: ലൂക്കനിൽ വൻ ലഹരിശേഖരം പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. ഡബ്ലിൻ ജില്ലാ കോടതിയിൽ ആയിരുന്നു 28 വയസ്സുള്ള യുവാവിനെ ഹാജരാക്കിയത്. ഇയാൾക്ക് മേൽ കോടതി കുറ്റം ചുമത്തി. ലൂക്കനിലെ കോണർ കൂപ്പേഴ്‌സിലെ വീട്ടിൽ ആയിരുന്നു പരിശോധന. ഇവിടെ നിന്നും 8,30,000 യൂറോയുടെ കെറ്റാമൈൻ ആണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ അറസ്റ്റിലായ പ്രതി മൗണ്ട് ആൻഡ്ര്യൂ ഗ്രോവിൽ നിന്നുള്ളയാളാണ്. ഇയാളെ പിന്നീട് 13,000 യൂറോയുടെ ജാമ്യത്തിൽ വിട്ടയച്ചു.
ഡബ്ലിൻ: ഈസ്റ്റർ ബാങ്ക് അവധിക്കാലത്ത് ഐറിഷ് റോഡുകളിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ. നാലായിരം ഡ്രൈവർമാർ അമിതവേഗതയിൽ വാഹനം ഓടിച്ചതായി കണ്ടെത്തി. 175 ഡ്രൈവർമാരെയാണ് മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഓടിച്ചതിന് പിടികൂടിയത്. ഈസ്റ്റർ വാരാന്ത്യബാങ്ക് അവധിയോട് അനുബന്ധിച്ച് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യാഴാഴ്ച മുതലായിരുന്നു പോലീസ് ദൗത്യം ആരംഭിച്ചത്. ചൊവ്വാഴ്ച രാവിലെ വരെ ഇത് തുടർന്നു. ഈ ദിവസങ്ങളിലാണ് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 290 ഫിക്‌സ്ഡ് ചാർജ് നോട്ടീസുകൾ പുറപ്പെടുവിച്ചു. സീറ്റ് ബെൽറ്റ് ഇത്താത്തതിന് വാഹനം ഓടിച്ചതിന് 95 ഫിക്‌സ്ഡ് ചാർജ് നോട്ടീസുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
