ഡബ്ലിൻ: അയർലൻഡ്- ഇന്ത്യ ടി20 മത്സരങ്ങൾക്കായുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. https://shorturl.at/Wb8Kn എന്ന വെബ്സൈറ്റ് വഴി ക്രിക്കറ്റ് പ്രേമികൾക്ക് ടിക്കറ്റുകൾ സ്വന്തമാക്കാം. ഈ വർഷം ജൂണിലാണ് മത്സരം നടക്കുക.
ബെൽഫാസ്റ്റിലെ സ്റ്റോർമോണ്ടിലാണ് മത്സരങ്ങൾ. ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളുമായുള്ള മത്സരങ്ങളുടെ ടിക്കറ്റുകളും ഇപ്പോൾ സ്വന്തമാക്കാം. അയർലൻഡ് വിമൻ- വെസ്റ്റ് ഇൻഡീസ് വിമൻ മത്സരങ്ങളുടെ ടിക്കറ്റുകളുടെ വിൽപ്പനയും ആരംഭിച്ചു.
Discussion about this post

