ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ കൗമാരക്കാരിയ്ക്ക് മർദ്ദനം. സംഭവത്തിൽ 18 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 30 ന് ഉണ്ടായ സംഭവത്തിന്റെ വിവരങ്ങൾ പോലീസ് ഇപ്പോഴാണ് പുറത്തുവിടുന്നത്. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
മാർച്ച് 30 ന് രാത്രി 8.30 ന് ആയിരുന്നു സംഭവം. ബെർനാഗ് ഡ്രൈവിനും ഗ്ലെൻ റോഡിനും ഇടയിലെ ജംഗ്ഷനിൽ വച്ചായിരുന്നു പെൺകുട്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവ സമയം ഇതുവഴി കടന്നുപോയവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

