ഡബ്ലിൻ: ഈസ്റ്റർ – വിഷു ആഘോഷം സംഘടിപ്പിച്ച് സിറ്റി വെസ്റ്റ് മലയാളികൾ. ഇഗ്നെെറ്റ് 2026 എന്ന പേരിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്. കിൽനമാന ഹാളിൽ ആയിരുന്നു പരിപാടി നടന്നത്. ഈസ്റ്റർ- വിഷു ആഘോഷങ്ങൾക്കൊപ്പം സംഘടനയുടെ രണ്ടാം വാർഷിക ആഘോഷങ്ങളും നടന്നു.
ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായി ഈസ്റ്റർ മുട്ടകളും ഈസ്റ്റർ ബണ്ണിയും വേദിയിൽ പ്രദർശിപ്പിച്ചിരുന്നു. വിഷുക്കണിയും ഒരുക്കിയിരുന്നു. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രവർത്തനങ്ങൾ വിവരിച്ചുകൊണ്ട് കമ്മിറ്റി അംഗങ്ങൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
Discussion about this post

