ഡബ്ലിൻ: രക്തദാനത്തിനായി ദാതാക്കളോട് ക്ലിനിക്കുകളിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് ഐറിഷ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ്. രക്തബാങ്കുകളിൽ സ്റ്റോക്ക് കുറയുന്ന പശ്ചാത്തലത്തിലാണ് ഐബിടിഎസ് ആഹ്വാനം ചെയ്തിരിക്കുന്നത്. നിലവിൽ രണ്ട് ദിവസത്തേയ്ക്കുള്ള ഒ പോസിറ്റീവ് രക്തവും മറ്റ് ഗ്രൂപ്പുകൾ മൂന്ന് ദിവസത്തേയ്ക്കും മാത്രമാണ് സ്റ്റോക്കുള്ളത്.
കഴിഞ്ഞ മാസം ആശുപത്രികളിൽ രക്തത്തിന്റെ ആവശ്യകത വളരെ വർധിച്ചിരുന്നു. ഇതാണ് നിലവിലെ ക്ഷാമത്തിന് കാരണം ആയത്. തുടർച്ചയായി അവധി വന്നതോടെ ആളുകൾ രക്തദാനത്തിന് എത്താതെയായി. എല്ലായ്പ്പോഴും ഏഴ് ദിവസത്തെ വിതരണം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത് എന്ന് ഐബിടിഎസ് വ്യക്തമാക്കി.
Discussion about this post

