ഡബ്ലിൻ: ഇന്ധന വില വർധനവിനെതിരായ പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഡബ്ലിൻ നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. പ്രധാന റൂട്ടുകളിൽ ഉൾപ്പെടെ ഗതാഗതം തടസ്സപ്പെട്ടു. വാഹന റാലിയുടെ ഉൾപ്പെടെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷം ഇന്ധനവിലയിൽ വലിയ വർധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതേ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്. ദി പീപ്പിൾ എഗൈൻസ്റ്റ് ഫ്യുവൽ പ്രൈസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കർഷകർ മുതൽ ചരക്ക് വാഹന ഉടമകൾ വരെ സമരത്തിന്റെ ഭാഗമാണ്. ട്രക്കുകളും ട്രാക്ടറുകളും അണിനിരത്തിയാണ് പ്രതിഷേധം.
Discussion about this post

