ഡബ്ലിൻ: ജനമനസിൽ സ്വാധീനം ശക്തമാക്കി പ്രധാനമന്ത്രി മീഹോൾ മാർട്ടിന്റെ പാർട്ടിയായ ഫിയന്ന ഫെയിൽ. പാർട്ടിയുടെ പിന്തുണയിൽ രണ്ട് ശതമാനത്തിന്റെ വർധനവ് ഉണ്ടായി. ബിസിനസ് പോസ്റ്റ്/ റെഡ് സി സർവ്വേയുടെ അഭിപ്രായ സർവ്വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
നാലാഴ്ച മുൻപുള്ള സർവ്വേയിൽ 15 ശതമാനം പിന്തുണയാണ് പാർട്ടിയ്ക്ക് ലഭിച്ചത്. എന്നാൽ ഇപ്പോഴത് 17 ശതമാനം ആയി. അതേസമയം അയർലൻഡിന്റെ ജനപ്രിയ പാർട്ടി സിൻ ഫെയ്ൻ ആണ്. എന്നാൽ പിന്തുണയിൽ ഇക്കുറി ഒരു ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. 23 ശതമാനം പേരാണ് സിൻ ഫെയ്നിനെ പിന്തുണയ്ക്കുന്നത്. ഫിൻ ഗെയ്ലിന്റെ പിന്തുണ 18 ശതമാനമായി തന്നെ തുടരുകയാണ്.
Discussion about this post

