ഡബ്ലിൻ: അയർലൻഡിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് മെറ്റ് ഐറാൻ. ഇടിമിന്നൽ സാധ്യതയും ഉണ്ട്. 9 മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും ഇന്നത്തെ അന്തരീക്ഷ താപനില.
ഇന്ന് രാവിലെ തണുത്ത കാറ്റ് അനുഭവപ്പെടും. വെയിലും ഉണ്ടാകും. എന്നാൽ ഉച്ചയോടെ വടക്ക് നിന്നും മഴയെത്തും. വടക്ക് പടിഞ്ഞാറ്, വടക്ക് ഭാഗത്ത് ആയിരിക്കും ഇടിമിന്നൽ അനുഭവപ്പെടുക. രാത്രിയും മഴ തുടരും.
Discussion about this post

