മീത്ത്: കൗണ്ടി മീത്തിൽ കൗമാരക്കാരിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. 16 കാരിയാണ് ഇയാളുടെ കാർ ഇടിച്ച് കൊല്ലപ്പെട്ടത്.
മീത്തിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. സ്ലേയ്ൻ റോഡിൽവച്ച് പെൺകുട്ടിയെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ ശേഷം യുവാവ് അവിടെ നിന്നും രക്ഷപ്പെട്ടു. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. അപകടം ഉണ്ടാക്കിയ കാർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post

