ഡബ്ലിൻ: ഓൾ അയർലൻഡ് സീറോ- മലബാർ ബൈബിൾ ക്വിസ് ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച. കോർക്കിലെ റിവർസ്റ്റിക് കമ്യൂണിറ്റി സെന്ററിലാണ് ഫൈനൽ മത്സരം നടക്കുക. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് പരിപാടി. 12 ടീമുകളാണ് വാശിയേറിയ പോരാട്ടത്തിൽ മാറ്റുരയ്ക്കുന്നത്.
മത്സരത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കോർക്ക് റീജിയണൽ പാസ്റ്ററൽ കോ- ഓർഡിനേറ്റർ റെവ്. ഫാ. ജിൽസൺ കൊക്കണ്ടത്തിലിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
Discussion about this post

