ടൈറോൺ: കൗണ്ടി ടൈറോണിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം. നാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി അർമാഗ് റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്.
ബിഎംഡബ്ലു്യു, വോക്ക്സ്വാഗൻ, ഓഡി എന്നീ കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 31 ഉം 48 ഉം വയസ്സുള്ള പുരുഷന്മാരും 23 വയസ്സുള്ള സ്ത്രീയും ആണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post

