മീത്ത്: കൗണ്ടി മീത്തിൽ നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താൻ വിവരങ്ങൾ തേടി പോലീസ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനെ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഈ മാസം 17 മുതലാണ് കുട്ടിയെ കാണാതായത്.
13 കാരിയായ റോറി ഫാരലിനെയാണ് കാണാതെ ആയത്. ഡബ്ലിൻ സിറ്റിയിലും ബാലിമണിലുമാണ് കുട്ടി സ്ഥിരം എത്താറുള്ളത്. 4 അടി 10 ഇഞ്ചാണ് കുട്ടിയുടെ ഉയരം. മെലിഞ്ഞ ശരീരവും നീല കണ്ണുകളും കറുത്ത മുടിയുമാണ് മറ്റ് അടയാളങ്ങൾ.
Discussion about this post

