ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹാനപകടം. ഇതേ തുടർന്ന് അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി. ചാൾമൗണ്ട് റൗണ്ടെബൗട്ടിനും ലിസ്ബോഫിൻ റോഡ് ജംഗ്ഷനും ഇടയിൽ ആയിരുന്നു സംഭവം. ഇതേ തുടർന്ന് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടം ആയിരുന്നു ഉണ്ടായത് എന്നാണ് വിവരം. പരിക്കുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇന്ന് മുഴുവനും ഈ റോഡ് അടച്ചിടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Discussion about this post

