ഡബ്ലിൻ: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവർക്ക് നിർദ്ദേശവുമായി അധികൃതർ. വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നതുവരെ ഏവരും സുരക്ഷിത സ്ഥാനങ്ങളിൽ കഴിയണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ബുധനാഴ്ച മുതൽ സർവ്വീസുകൾ ആരംഭിക്കുമെന്നാണ് സൂചന. വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈനുകളുമായി ബന്ധപ്പെടാനും നിർദ്ദേശമുണ്ട്.
ശനിയാഴ്ച മുതൽ ഡബ്ലിനിലേക്കും ഡബ്ലിനിൽ നിന്നുമുള്ള നിരവധി വിമാനങ്ങളാണ് റദ്ദാക്കിയത്. ഖത്തർ എയർവേയ്സ്, ഇമിറേറ്റ്സ്, ഇത്തിഹാദം എയർവേയ്സ് തുടങ്ങി 30 ഓളം സർവ്വീസുകൾ ഇതിൽ ഉൾപ്പെടുന്നു. ആയിരക്കണക്കിന് യാത്രികരെയാണ് ഇത് ബാധിച്ചത്.
Discussion about this post

