ബെൽഫാസ്റ്റ്: ന്യൂറിയിൽ സ്ഫോടക വസ്തു കണ്ടെത്തി. ഇതേ തുടർന്ന് മേഖലയിൽ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച ആഷ്ഗ്രോവ് റോഡിലാണ് ഉപകരണം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ 11.10 ഓടെയാണ് ഇത് സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. ഇതേ തുടർന്ന് പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. ഉടനെ അവിടെയുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. തുടർന്ന് സ്ഫോടക വസ്തു നിർവ്വീര്യമാക്കുകയായിരുന്നു.
Discussion about this post

