ബെൽഫാസ്റ്റ്: ഇറാനിൽ ഇസ്രായേലും യുഎസും ചേർന്ന് നടത്തുന്ന ആക്രമണത്തെ അപലപിച്ച് ബെൽഫാസ്റ്റിൽ പ്രതിഷേധ സംഗമം. ബെൽഫാസ്റ്റിൽ സിറ്റി ഹാളിൽ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു പരിപാടി. ഇറാനിൽ ഇരു രാജ്യങ്ങളും ചേർന്ന് നടത്തുന്ന ആക്രമണങ്ങൾ ജനാധിപത്യവിരുദ്ധം ആണെന്ന് പീപ്പിൾ ബിഫോർ പ്രോഫിറ്റ് എംഎൽഎ ഗെറി കരോൾ പ്രതികരിച്ചു.
രക്തക്കൊതിയുള്ള പാശ്ചാത്യ ഏകാധിപത്യത്തിനെതിരെ നമ്മൾ ഒന്നിച്ച് നിൽക്കണമെന്ന് ഗെറി കരോൾ പറഞ്ഞു. ഇറാനിൽ നടക്കുന്ന ആക്രമണങ്ങൾ ജനാധിപത്യവിരുദ്ധമാണ്. ഇതിനെതിരെ അണിനിരന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post

