ഡബ്ലിൻ: സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലകളിൽ നിന്നും ഐറിഷ് പൗരന്മാരെ ഒഴിപ്പിക്കാൻ സർക്കാർ. ഇതിനായി പ്രത്യേക ചാർട്ടേർഡ് വിമാനം ഒരുക്കാനാണ് സർക്കാരിന്റെ ആലോചന. ഏകദേശം 22,000 ഐറിഷ് പൗരന്മാരാണ് ഗൾഫ് മേഖലയിൽ ഉള്ളത്.
വിദേശകാര്യമന്ത്രി ഹെലൻ മക്കെന്റിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ മറ്റ് മന്ത്രിമാരുമായി ഹെലൻ മക്കെന്റി ചർച്ച നടത്തും. ഇതിന് ശേഷമായിരിക്കും ഐറിഷ് പൗരന്മാരെ ഒഴിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. യൂറോപ്യൻ രാജ്യങ്ങളുമായി ഏകോപിപ്പിച്ചായിരിക്കും ഒഴിപ്പിക്കൽ നടപടികൾ ഉണ്ടാകുക. ഇക്കാര്യം ഫിയന്ന ഫെയിൽ എംഇപി ബാരി ആൻഡ്രൂസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post

