ഡബ്ലിൻ: അയർലൻഡിൽ ഊർജ്ജവിലകൾ ഉയരുമെന്ന് മുന്നറിയിപ്പ്. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഇക്കാര്യം അറിയിച്ചത്. മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോളതലത്തിൽ എണ്ണ വില ഉയരാൻ കാരണം ആയിട്ടുണ്ട്. ഇതാണ് രാജ്യത്തെ ഊർജ്ജ വിലകളിലും പ്രതിഫലിക്കുന്നത്.
മേഖലയിലെ അസ്ഥിരത ഊർജ്ജവില ഉയരുന്നതിനും ഐറിഷ് വ്യവസായത്തിൽ മർദ്ദം ചെലുത്തുന്നതിനും കാരണമാകും. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിരവധി സാമ്പത്തിക അപകട സാധ്യതകൾ ഉയർന്നുവരുന്നുണ്ട്. നിലവിലെ സാഹചര്യം അയർലൻഡിന് ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതത്തെക്കുറിച്ച് തന്റെ വകുപ്പ് വിശകലനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

