ഡബ്ലിൻ: അയർലൻഡിൽ ഈ വാരം വരണ്ട കാലാവസ്ഥ. ഇന്നും അടുത്ത ദിവസങ്ങളിലും രാജ്യത്ത് വെയിലുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. അതേസമയം ചില നേരങ്ങളിൽ മഴയും ലഭിക്കും.
രാത്രി കാലങ്ങളിൽ പൊതുവെ തണുപ്പുള്ള അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. 9 മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില. ചൊവ്വാഴ്ച രാവിലെ മേഘാവൃതമായ അന്തരീക്ഷത്തോടെയായിരിക്കും ദിനം ആരംഭിക്കുക. രാവിലെ ഐസിനും സാധ്യതയുണ്ട്. എന്നാൽ പിന്നീട് അന്തരീക്ഷം തെളിയും.
Discussion about this post

