ഡബ്ലിൻ: വെക്സ്ഫോർഡ് എസ്റ്റേറ്റിലെ കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയ സംഭവത്തിൽ പ്രതികരണവുമായി ഭവനമന്ത്രി ജെയിംസ് ബ്രൗൺ. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. എസറ്റേറ്റിലെ താമസക്കാരായ 30 ലധികം കുടുംബങ്ങൾക്ക് ആയിരുന്നു കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയത്.
വെള്ളിയാഴ്ച ആയിരുന്നു കുടുംബങ്ങൾക്ക് നോട്ടീസ് ലഭിച്ചത്. 36 കുടുംബങ്ങൾക്കാണ് ഓഗസ്റ്റിൽ ഒഴിയണമെന്ന് കാട്ടി നോട്ടീസ് നൽകിയത്. ഈ സംഭവത്തെ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ജെയിംസ് ബ്രൗൺ പറഞ്ഞു. വാടകക്കാർക്ക് ഇവരുടെ അവകാശങ്ങൾ ഒരിക്കലും നഷ്ടമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

