ഡബ്ലിൻ: മിഡിൽ ഈസ്റ്റിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇതുവരെ റദ്ദാക്കിയത് ഡബ്ലിനിൽ നിന്നുള്ള 37 വിമാനങ്ങൾ. ശനിയാഴ്ച മുതലാണ് വിമാന സർവ്വീസുകൾ റദ്ദാക്കാൻ ആരംഭിച്ചത്. ഡബ്ലിൻ എയർപോർട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ശനി, ഞായർ ദിവസങ്ങളിൽ 23 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്നലെ മാത്രം മിഡിൽ ഈസ്റ്റിലേക്കും തിരിച്ചുമുള്ള 12 വിമാനങ്ങൾ റദ്ദാക്കി. നിലവിൽ 10,000 മുതൽ 12,000 യാത്രികരാണ് വിമാന സർവ്വീസുകൾ റദ്ദാക്കിയതിനെ തുടർന്ന് ബുദ്ധിമുട്ടിലായത്.
Discussion about this post

