ഡബ്ലിൻ: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ അയർലൻഡിന്റെ സുരക്ഷയെ ബാധിച്ചിട്ടില്ലെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. നിലവിൽ യാതൊരു ഭീഷണിയും നേരിടുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കി.
ആഗോള തലത്തിൽ സ്ഥിതിഗതികൾ തങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്പിന് ഉണ്ടായേക്കാവുന്ന ഏതെങ്കിലും പ്രത്യാഘാതങ്ങൾ ഉണ്ടോയെന്നും നിരീക്ഷിക്കുന്നുണ്ട്. മേഖലയ്ക്ക് പുറത്ത് സഹായം ആവശ്യമുള്ള എല്ലാ ഐറിഷ് പൗരന്മാർക്കും സാധ്യമായ സഹായങ്ങളെല്ലാം നൽകുമെന്നും ഹാരിസ് പറഞ്ഞു.
Discussion about this post

