ഗാൽവേ: ഗാൽവേയിലെ തവളകളുടെ എണ്ണം രേഖപ്പെടുത്താൻ പൊതുജനങ്ങൾക്ക് നിർദ്ദേശം. ഗാൽവേ കൗണ്ടി കൗൺസിലിന്റെ ജൈവവൈവിധ്യ ഓഫീസ് ആണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. തവളകളെ കാണുന്നവർ അതിന്റെ എണ്ണം രേഖപ്പെടുത്താനും വിവരങ്ങൾ പങ്കുവയ്ക്കാനുമാണ് നിർദ്ദേശം.
ശാസ്ത്രജ്ഞർക്ക് പരിസ്ഥിതിയെക്കുറിച്ച് മനസിലാക്കുന്നതും മാറ്റങ്ങൾ തിരിച്ചറിയുന്നതും വേഗത്തിലും എളുപ്പത്തിലും ആക്കുക ലക്ഷ്യമിട്ടാണ് നിർദ്ദേശം. ഓരോരുത്തരും നൽകുന്ന ചെറിയ വിവരങ്ങൾ വലിയ ഡാറ്റാസെറ്റുകൾ സൃഷ്ടിക്കാൻ ഉപകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Discussion about this post

