ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും മിഡിൽ ഈസ്റ്റിലേക്കുള്ള വിമാനങ്ങൾ ചൊവ്വാഴ്ചയും റദ്ദാക്കി. ഡബ്ലിനിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്കും തിരിച്ചുമുള്ള എല്ലാ സർവ്വീസുകളും റദ്ദാക്കിയതായി ഡബ്ലിൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു. നാളെയും വിമാനങ്ങൾ റദ്ദാക്കുമെന്ന മുന്നറിയിപ്പും ഡിഎഎ നൽകുന്നു.
16 വിമാനങ്ങളാണ് ഇന്ന് ഇതുവരെ റദ്ദാക്കിയത്. ഇത് 15,000 യാത്രികരെ ബാധിച്ചു. വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കപ്പെടുന്ന സാഹചര്യത്തിൽ യാത്രികർ വിമാന കമ്പനികളുമായി അടിയ്ക്കടി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
Discussion about this post

