ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ സ്ഫോടനത്തിൽ വീട് തകർന്നു. ഷെസ്കിൻ വേ മേഖലയിലെ വീട്ടിൽ ആയിരുന്നു സംഭവം. സ്ഫോടനത്തിൽ വീടിന്റെ വാതിലാണ് തകർന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെയായിരുന്നു സംഭവം. ആക്രമണം ഉണ്ടാകുമ്പോൾ ഒരു സ്ത്രീയും പുരുഷനും വീട്ടിൽ ഉണ്ടായിരുന്നു. ഭാഗ്യവശാൽ ഇവർക്ക് പരിക്കേറ്റിട്ടില്ല. സംഭവം അറിഞ്ഞയുടൻ തന്നെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
Discussion about this post

