ഡബ്ലിൻ: ഗൾഫ് നാടുകളിലുള്ള ഐറിഷ് പൗരന്മാരോട് എംബസിയിൽ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം. ഇന്റർനാഷണൽ ഡെവലപ്മെന്റ് ആൻഡ് ഡയസ്പോറ സഹമന്ത്രി നീൽ റിച്ച്മണ്ടാണ് നിർദ്ദേശം നൽകിയതായി വ്യക്തമാക്കിയത്. മേഖലയിലുള്ളവർ സർക്കാർ നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 22,000 ഐറിഷ് പൗരന്മാരാണ് ഗൾഫ് മേഖലകളിൽ ഉള്ളത്. ഇവരെ നാട്ടിലെത്തിക്കാനുള്ള വഴികൾ ആലോചിക്കുകയാണ് സർക്കാർ. ഐറിഷ് പൗരന്മാർ വിമാന കമ്പനികളുമായി അടിയ്ക്കടി ബന്ധപ്പെടണം. ഒരിക്കലും വിമാനത്താവളങ്ങളിൽ നേരിട്ട് എത്തരുത്. സഹായങ്ങൾക്കായി എംബസിയുടെ ഹൈൽപ്പ്ലൈൻ സേവനങ്ങൾ ലഭ്യമാണെന്നും നീൽ റിച്ച്മണ്ട് കൂട്ടിച്ചേർത്തു.
Discussion about this post

