ഡബ്ലിൻ: അയർലൻഡിൽ ഊർജ്ജവിലകൾ വർധിക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി മീഹോൾ മാർട്ടിനും. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. അതേസമയം സംഘർഷം മുതലെടുത്ത് ആളുകളിൽ നിന്നും ഇരട്ടിലാഭം ഈടാക്കരുതെന്നും ലെയ്ൻസ്റ്റർ ഹൗസിന് മുൻപിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
തടസ്സങ്ങളും നീണ്ട് നിൽക്കുന്ന അനിശ്ചിതത്വവും എണ്ണയുടെയും യൂറോപ്യൻ പ്രകൃതിവാതകത്തിന്റെയും വില കുതിച്ചുയരാൻ കാരണം ആയി. സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ഈ സാഹചര്യത്തിൽ അയർലൻഡിൽ ഇന്ധനവില ഉയരുന്നത് തടയാൻ കഴിയില്ലെന്നും മീഹോൾ മാർട്ടിൻ കൂട്ടിച്ചേർത്തു.
Discussion about this post

