- പുരോഗതിയ്ക്ക് നിലവിലെ സാമ്പത്തിക മാതൃക പോര; നിർണായകമായി പഠനം
- ഇന്ധന വിലയിൽ സർക്കാർ ഇടപെടുമോ?; തീരുമാനം അടുത്ത ആഴ്ച
- സെന്റ് പാട്രിക് ദിനാഘോഷം; ഡബ്ലിനിൽ ശേഖരിച്ചത് 40 ടൺ മാലിന്യം
- റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ വർധിച്ചു; പുതിയ കണക്കുകൾ പുറത്തുവിട്ട് സിഎസ്ഒ
- മദ്യലഹരിയിൽ പരിഭ്രാന്തി സൃഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
- ബാലകൃഷ്ണപിള്ളയെന്ന അതികായനെ വീഴ്ത്തിയ ഐഷാപോറ്റി ; ബാലഗോപാലിന് ചുവട് പിഴയ്ക്കുമോ ?
- കവടിയാർ കൊട്ടാരത്തിലെ ആഭരണ കവർച്ച ; അന്വേഷണം അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച്
- 300 കിലോമീറ്റർ വരെ പ്രവർത്തന പരിധി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ
Author: sreejithakvijayan
ഡബ്ലിൻ: യാത്രികരുടെ ഫ്രീ പേഴ്‌സണൽ ബാഗേജിന്റെ വലിപ്പം വർദ്ധിപ്പിക്കാൻ റയാൻഎയർ. പുതിയ സൗകര്യം അടുത്ത ആഴ്ച മുതൽ യാത്രികർക്ക് ലഭിച്ച് തുടങ്ങുമെന്നാണ് വിവരം. 40x25x20 സെന്റീമീറ്ററാണ് റയാൻഎയർ നിലവിൽ അനുവദിക്കുന്ന പേഴ്‌സണൽ ബാഗേജിന്റെ വലിപ്പം. ഇത് 40x30x20 സെന്റീമീറ്ററാക്കിയാണ് വർദ്ധിപ്പിക്കുന്നത്. യാത്രികർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് റയാൻഎയർ ബാഗിന്റെ വലിപ്പം വർദ്ധിപ്പിക്കുന്നത്. അഞ്ച് സെന്റീമീറ്റർ വലിപ്പം വർദ്ധിച്ചതോടെ ബാഗിന്റെ വോളിയം 20 ൽ നിന്നും 24 ലിറ്ററായി വർദ്ധിക്കും. ഇത് കൂടുതൽ വസ്ത്രങ്ങൾ ബാഗിൽ സൂക്ഷിക്കാൻ യാത്രികരെ സഹായിക്കും.
ബെൽഫാസ്റ്റ്: നോർതേൺ അയർലന്റ് തീരത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം. ചത്തതോ അവശനിലയിലായതോ ആയ പക്ഷികൾക്ക് സമീപം പോകുകയോ അവയെ തൊടുകയോ ചെയ്യരുതെന്ന് കൃഷിവകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസമാണ് തീരമേഖലയിൽ കടൽപക്ഷികളിൽ പക്ഷിപ്പനി ബാധ കണ്ടെത്തിയത്. ചത്തതോ അവശനിലയിലോ ആയ പക്ഷികളുടെ സമീപം പോകുകയോ അവയെ തൊടുകയോ വീട്ടിലേക്ക് കൊണ്ടുവരികയോ ചെയ്യരുത്. ഇത് വൈറസ് ബാധിയ്ക്കാൻ കാരണമാകും.അവശനിലയിൽ കാണപ്പെടുന്ന വളർത്തുപക്ഷികളിൽ നിന്നും അകലം പാലിക്കണം. പക്ഷികളെ അവശനിലയിൽ കണ്ടാൽ മറ്റു മൃഗങ്ങളെ അവയുടെ സമീപത്ത് നിന്നും മാറ്റി പാർപ്പിക്കണമെന്നും കൃഷിവകുപ്പ് മുന്നറിയിപ്പ് നൽകി. ഇതുവരെ 25 കടൽ പക്ഷികളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. അടുത്തിടെ തീരമേഖലയിൽ കടൽ പക്ഷികൾ കൂട്ടത്തോടെ ചാകുന്നുണ്ടായിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി പടരുന്നതായി കണ്ടെത്തിയത്.
ടോക്യോ/ ഡബ്ലിൻ: ജപ്പാനിൽ പുതിയ എംബസി കെട്ടിടം തുറന്ന് അയർലന്റ് . ടോക്കിയോയിലെ ഷിൻജുകു വാർഡിലാണ് അയർലന്റ് ഹൗസെന്ന പുതിയ കെട്ടിടം. കെട്ടിടം അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ജപ്പാൻ വിദേശകാര്യമന്ത്രി ഹിയാസുകി ഫുജിയും ചേർന്ന് റിബ്ബൺ മുറിച്ച് ഉദ്ഘാടനം ചെയ്തു. ബുധനാഴ്ചയായിരുന്നു ഉദ്ഘാടനം എന്നാണ് റിപ്പോർട്ടുകൾ. പരിപാടിയിൽ ജപ്പാനിലെ ഐറിഷ് അംബാസഡർ ഡാമിയൻ കോളും തകമാഡോയിലെ രാജകുമാരി ഹിസാക്കോയും പങ്കെടുത്തു. ഉദ്ഘാടനത്തിന് പിന്നാലെ മീഹോൾ മാർട്ടിനും ഹിയാസുകി ഫുജിയും പ്രസംഗിച്ചു. ജപ്പാനും അയർലന്റും ഓരേ അഭിലാഷങ്ങളുള്ള പങ്കാളികൾ ആണെന്ന് ഫുജി പറഞ്ഞു. ജാപ്പനീസിലും ഇംഗ്ലീഷിലും അദ്ദേഹം പ്രസംഗിച്ചു. നാല് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് മീഹോൾ മാർട്ടിൻ ജപ്പാനിലെത്തിയത്.
മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ 70 കാരിയ്ക്ക് ദാരുണാന്ത്യം. ഡ്രോഗെഡയ്ക്കടുത്തുള്ള പ്ലാറ്റിൻ ടെറസിൽ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് വയോധികയ്ക്ക് ജീവൻ നഷ്ടമായത്. കാറോടിച്ചിരുന്നത് ഇവരാണ്. അപകടത്തിൽ സാരമായി പരിക്കേറ്റ 70 കാരി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഇവരുടെ മൃതദേഹം നവാനിലെ അവർ ലേഡീസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഡബ്ലിൻ:വിശ്വാസ് MR & MS MALAYALI IRELAND’ 2025 ഷോ ഞായറാഴ്ച ( ജൂലൈ 6). പരിപാടിയ്ക്കായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി. വാശിയേറിയ മത്സരത്തിൽ അയർലന്റ് മലയാളികളായ 15 ദമ്പതികളാണ് മത്സരിക്കുന്നത്. ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിലാണ് പരിപാടി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ മികച്ച പങ്കാളികളായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,500 യൂറോയാണ് സമ്മാനം. രണ്ടാ സ്ഥാനം നേടുന്ന ദമ്പതിമാർക്ക് 1000 യൂറോയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 750 യൂറോയും സമ്മാനമായി ലഭിക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിനായുള്ള ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം. വൈവിധ്യമാർന്ന കലാപരിപാടികളും ഡിസൈനർ ഷോയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഡബ്ലിൻ: അയർലന്റിൽ ഈ വാരാന്ത്യത്തിലും അസ്ഥിരകാലാവസ്ഥ. വരുന്ന രണ്ട് ദിവസം അയർലന്റിൽ മഴയും വെയിലും മാറിമാറിയുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. തിങ്കളാഴ്ചയോടെ കാലാവസ്ഥ മെച്ചപ്പെടും. അതേസമയം യൂറോപ്പിലാകമാനം ഉഷ്ണതരംഗം അനുഭവപ്പെടുമ്പോഴാണ് അയർലന്റിൽ മഴ ലഭിക്കുന്നത്. വെള്ളിയാഴ്ച കിഴക്കൻ മേഖലയിൽ നല്ല തെളിഞ്ഞ കാലാവസ്ഥയാകും അനുഭവപ്പെടുക. തെക്കൻ മേഖലയിൽ മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടും. ചിലയിടങ്ങളിൽ നേരിയ ചാറ്റൽ മഴയ്ക്കും സാദ്ധ്യതയുണ്ട്. മഴയുണ്ടാകുമെങ്കിലും പകൽ കടുത്ത ചൂടും അനുഭവപ്പെടും. ഇന്ന് 14 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയാണ് അന്തരീക്ഷ താപനില അനുഭവപ്പെടുക. അതേസമയം അടുത്ത ആഴ്ചയോടെ ചൂട് കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഡബ്ലിൻ: 400 ഓളം വിമാനങ്ങൾ റദ്ദാക്കി റയാൻഎയർ. ഫ്രാൻസിലെ എയർ ട്രാഫിക് കൺട്രോളർ സമരത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനങ്ങൾ റദ്ദാക്കിയത്. സമരം 70,000 യാത്രികരെ സാരമായി ബാധിച്ചതായി റയാൻഎയർ വ്യക്തമാക്കി. ഇന്നലെയും ഇന്നും ആയിട്ടാണ് സമരം. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്നലെ 200 ലധികം വിമാന സർവ്വീസുകൾ റയാൻഎയർ റദ്ദാക്കിയിരിക്കുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വിമാനങ്ങൾ റദ്ദാക്കിയത്. ഡബ്ലിനും ഫ്രാൻസിനും ഇടയിലുള്ള 16 വിമാനങ്ങൾ റദ്ദാക്കി. ഇതിന് പുറമേ സ്‌പെയിനിലെ മുർസിയയിലേക്കുള്ള വിമാന സർവ്വീസുകളും നിർത്തിവച്ചിട്ടുണ്ട്.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് ഹെൽത്ത് ട്രസ്റ്റിന്റെ ചെയർമാനെ പുറത്താക്കി സ്റ്റോർമോണ്ട് ആരോഗ്യമന്ത്രി. ട്രസ്റ്റിനുള്ളിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ചെയർമാൻ സിയാറൻ മൾഗ്രൂവിനെതിരെ മൈക്ക് നെസ്ബിറ്റ് നടപടി സ്വീകരിച്ചത്. സംഘടനയ്ക്ക് ഒരു പുതിയ തുടക്കം ആവശ്യമാണെന്ന് വിശ്വസിക്കുന്നുവെന്ന് നടപടിയോട് മൈക്ക് നെസ്ബിറ്റ് പ്രതികരിച്ചു. പുറത്താക്കപ്പെട്ടതിന് പിന്നാലെ ഇന്ന് മൾഗ്രൂവ് പദവി ഒഴിയും. പുതിയ ചെയർമാൻ ആരെന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ ചെയർമാനെ ഉടൻ നിയമിക്കാൻ ആലോചനയുണ്ട്. മെയിൽ ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ആശുപത്രിയിലെ കാർഡിയാക് സർജറി യൂണിറ്റിലുള്ളവർക്ക് വർക്ക് ഫ്രം ഹോം സംവിധാനം നൽകുന്നത് സംബന്ധിച്ച വിവരം പുറത്തുവന്നിരുന്നു. ഇതോടെയാണ് ഹെൽത്ത് ട്രസ്റ്റിന്റെ പ്രവർത്തനം വിവാദത്തിലായത്.
കോർക്ക്: മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ചാമ്പ്യൻ ജോക്കി ഒയ്സിൻ മർഫി. താൻ ഒരുപാട് ആളുകളെ നിരാശപ്പെടുത്തിയെന്നും, സംഭവത്തിൽ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കോടതി പിഴ ചുമത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ എന്റെ ചെയ്തികൾക്ക് എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ലെന്ന് എനിക്ക് അറിയാം. അതുകൊണ്ട് തന്നെ ഞാൻ ചെയ്തതിന് ഒരു ന്യായീകരണവും നൽകാൻ കഴിയില്ല. ഞാൻ ഒരുപാട് പേരെ നിരാശരാക്കി. എന്റെ കൂടെ വാഹനത്തിലുണ്ടായിരുന്ന വ്യക്തിയോടും അവളുടെ കുടുംബത്തോടും പ്രത്യേകമായി ക്ഷമ ചോദിക്കുന്നു’ വെന്നും അദ്ദേഹം പറഞ്ഞു.
ഡൊണഗൽ: ഡൊണഗലിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ട അമ്മയുടെയും കുഞ്ഞിന്റെയും പേര് വിവരങ്ങൾ പുറത്ത്. ആറ് വയസ്സുള്ള എല്ല മക്ലാഫ്‌ലിനും കുട്ടിയുടെ 20 കാരിയായ അമ്മ നതാലി മക്ലാഫ്‌ലിനും ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡൊണഗൽ സ്വദേശികളാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന. നതാലിയുടെ ഭർത്താവിനും അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ് നതാലിയുടെ ഭർത്താവ്. ചികിത്സയിലിരിക്കെ ഇന്നലെ ആയിരുന്നു നതാലിയ്ക്ക് ജീവൻ നഷ്ടമായത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു കുടുംബം അപകടത്തിൽപ്പെട്ടത്. വൈകീട്ട് 6.30 ഓടെ കാർണ്ടോനാഗിലെ ഗ്ലെന്റോഗറിൽ ആർ240 ൽ ആയിരുന്നു സംഭവം. കാറും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. എല്ലയ്ക്ക് സംഭവ സ്ഥലത്തുവച്ചു തന്നെ ജീവൻ നഷ്ടമായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
