ഡബ്ലിൻ: യാത്രികരുടെ ഫ്രീ പേഴ്സണൽ ബാഗേജിന്റെ വലിപ്പം വർദ്ധിപ്പിക്കാൻ റയാൻഎയർ. പുതിയ സൗകര്യം അടുത്ത ആഴ്ച മുതൽ യാത്രികർക്ക് ലഭിച്ച് തുടങ്ങുമെന്നാണ് വിവരം. 40x25x20 സെന്റീമീറ്ററാണ് റയാൻഎയർ നിലവിൽ അനുവദിക്കുന്ന പേഴ്സണൽ ബാഗേജിന്റെ വലിപ്പം. ഇത് 40x30x20 സെന്റീമീറ്ററാക്കിയാണ് വർദ്ധിപ്പിക്കുന്നത്.
യാത്രികർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് റയാൻഎയർ ബാഗിന്റെ വലിപ്പം വർദ്ധിപ്പിക്കുന്നത്. അഞ്ച് സെന്റീമീറ്റർ വലിപ്പം വർദ്ധിച്ചതോടെ ബാഗിന്റെ വോളിയം 20 ൽ നിന്നും 24 ലിറ്ററായി വർദ്ധിക്കും. ഇത് കൂടുതൽ വസ്ത്രങ്ങൾ ബാഗിൽ സൂക്ഷിക്കാൻ യാത്രികരെ സഹായിക്കും.
Discussion about this post

