ഡബ്ലിൻ: അയർലന്റിൽ ഈ വാരാന്ത്യത്തിലും അസ്ഥിരകാലാവസ്ഥ. വരുന്ന രണ്ട് ദിവസം അയർലന്റിൽ മഴയും വെയിലും മാറിമാറിയുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. തിങ്കളാഴ്ചയോടെ കാലാവസ്ഥ മെച്ചപ്പെടും. അതേസമയം യൂറോപ്പിലാകമാനം ഉഷ്ണതരംഗം അനുഭവപ്പെടുമ്പോഴാണ് അയർലന്റിൽ മഴ ലഭിക്കുന്നത്.
വെള്ളിയാഴ്ച കിഴക്കൻ മേഖലയിൽ നല്ല തെളിഞ്ഞ കാലാവസ്ഥയാകും അനുഭവപ്പെടുക. തെക്കൻ മേഖലയിൽ മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടും. ചിലയിടങ്ങളിൽ നേരിയ ചാറ്റൽ മഴയ്ക്കും സാദ്ധ്യതയുണ്ട്. മഴയുണ്ടാകുമെങ്കിലും പകൽ കടുത്ത ചൂടും അനുഭവപ്പെടും. ഇന്ന് 14 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയാണ് അന്തരീക്ഷ താപനില അനുഭവപ്പെടുക. അതേസമയം അടുത്ത ആഴ്ചയോടെ ചൂട് കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
Discussion about this post

