ഡൊണഗൽ: ഡൊണഗലിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ട അമ്മയുടെയും കുഞ്ഞിന്റെയും പേര് വിവരങ്ങൾ പുറത്ത്. ആറ് വയസ്സുള്ള എല്ല മക്ലാഫ്ലിനും കുട്ടിയുടെ 20 കാരിയായ അമ്മ നതാലി മക്ലാഫ്ലിനും ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഡൊണഗൽ സ്വദേശികളാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന. നതാലിയുടെ ഭർത്താവിനും അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ് നതാലിയുടെ ഭർത്താവ്. ചികിത്സയിലിരിക്കെ ഇന്നലെ ആയിരുന്നു നതാലിയ്ക്ക് ജീവൻ നഷ്ടമായത്.
ബുധനാഴ്ച വൈകീട്ടോടെയായിരുന്നു കുടുംബം അപകടത്തിൽപ്പെട്ടത്. വൈകീട്ട് 6.30 ഓടെ കാർണ്ടോനാഗിലെ ഗ്ലെന്റോഗറിൽ ആർ240 ൽ ആയിരുന്നു സംഭവം. കാറും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. എല്ലയ്ക്ക് സംഭവ സ്ഥലത്തുവച്ചു തന്നെ ജീവൻ നഷ്ടമായിരുന്നു.

