ഡബ്ലിൻ: ലിഫി വാലി ഷോപ്പിംഗ് സെന്ററിൽ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയ യുവാവ് അറസ്റ്റിൽ. 30 വയസ്സുകാരനാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
മദ്യ ലഹരിയിൽ ലിഫി വാലി ഷോപ്പിംഗ് സെന്ററിലെ ബസ് ടെർമിനൽ മേഖലയിൽ എത്തിയ യുവാവ് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. ഇയാളുടെ പക്കൽ സംശയാസ്പദമായ സാഹചര്യത്തിൽ ഉപകരണങ്ങൾ ഉണ്ടായിരുന്നു. ഇത് കാണിച്ചായിരുന്നു യുവാവ് പ്രശ്നം ഉണ്ടാക്കിയത്. തുടർന്ന് ആളുകൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
Discussion about this post

