- പുരോഗതിയ്ക്ക് നിലവിലെ സാമ്പത്തിക മാതൃക പോര; നിർണായകമായി പഠനം
- ഇന്ധന വിലയിൽ സർക്കാർ ഇടപെടുമോ?; തീരുമാനം അടുത്ത ആഴ്ച
- സെന്റ് പാട്രിക് ദിനാഘോഷം; ഡബ്ലിനിൽ ശേഖരിച്ചത് 40 ടൺ മാലിന്യം
- റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ വർധിച്ചു; പുതിയ കണക്കുകൾ പുറത്തുവിട്ട് സിഎസ്ഒ
- മദ്യലഹരിയിൽ പരിഭ്രാന്തി സൃഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
- ബാലകൃഷ്ണപിള്ളയെന്ന അതികായനെ വീഴ്ത്തിയ ഐഷാപോറ്റി ; ബാലഗോപാലിന് ചുവട് പിഴയ്ക്കുമോ ?
- കവടിയാർ കൊട്ടാരത്തിലെ ആഭരണ കവർച്ച ; അന്വേഷണം അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച്
- 300 കിലോമീറ്റർ വരെ പ്രവർത്തന പരിധി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ
Author: sreejithakvijayan
ഡബ്ലിൻ: അയർലന്റിൽ ഇന്ന് മഴയും വെയിലും കലർന്ന കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. പകൽ സമയം ചൂട് കൂടിയ കാലാവസ്ഥയാകും രാജ്യത്ത് അനുഭവപ്പെടുക. വൈകുന്നേരങ്ങളിൽ മഴയും ലഭിക്കും. ഇന്ന് പകൽ സമയങ്ങളിൽ 15 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില രേഖപ്പെടുത്തുക. പകൽ സമയങ്ങളിൽ ചിലയിടങ്ങളിൽ നേരിയ ചാറ്റൽ മഴയും ലഭിക്കാം. പൊതുവെ വരണ്ട കാലാവസ്ഥയാകും ഇന്ന് മുഴുവനായും രാജ്യത്ത് അനുഭവപ്പെടുക. അടുത്ത ആഴ്ചയോടെ ഉയർന്ന മർദ്ദം ശക്തിപ്രാപിക്കും. ഇത് കൂടുതൽ സ്ഥിരതയുള്ള കാലാവസ്ഥയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകയായ റെബേക കാന്റ്‌വെൽ പറഞ്ഞു.
ലിമെറിക്: കൗണ്ടി ലിമെറിക്കിലെ ഫോയ്‌നെസിൽ അജ്ഞാത വസ്തു കണ്ടെത്തി. ഫോയ്‌നെസിലെ അപ്പാർട്ട്‌മെന്റിന് സമീപം ആയിരുന്നു സംഭവം. ഇത് സംബന്ധിച്ച വാർത്തകൾ പ്രചരിച്ചതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇലക്ട്രോണിക് ഉപകരണം ആയിരുന്നു സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസും ആർമിയുടെ എക്‌സ്‌പ്ലോസീവ് ഓർഡനൻസ് ഡിസ്‌പോസൽ അംഗങ്ങളും സ്ഥലത്ത് എത്തി പരിശോധന നടത്തി.
ഡബ്ലിൻ: കമ്പനിയിൽ നിന്നും ഐറിഷ് തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ ടിക്ക് ടോക്ക്. ഇ- കൊമേഴ്‌സ് ഡിവിഷനിലെ ജീവനക്കാർക്കാണ് ജോലി നഷ്ടമാകുക. 10 പേരിൽ താഴെ മാത്രമാണ് തൊഴിൽ നഷ്ടം അനുഭവിക്കേണ്ടിവരികയെന്ന് ടിക് ടോക്ക് അറിയിച്ചു. ഡിവിഷനുള്ളിലെ പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് ഐറിഷ് തൊഴിലാളികളെ പിരിച്ചുവിടുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ 300 ഐറിഷ് തൊഴിലവസരങ്ങൾ നഷ്ടമാകുമെന്ന് ടിക് ടോക് അയർലന്റ് സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ പിരിച്ചുവിടൽ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. അയർലന്റിൽ ഏകദേശം 3,000 തൊഴിലാളികളാണ് ടിക് ടോക്കിന് ഉള്ളത്.
ഡബ്ലിൻ : അന്തരിച്ച കപ്പൂച്ചിൻ ഡേ സെന്ററിന്റെ സ്ഥാപകൻ ബ്രദർ കെവിൻ ക്രോളിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഡബ്ലിനിൽ ഇന്ന് 11 മണിയ്ക്കാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി ഡബ്ലിൻ സിറ്റിസെന്ററിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി ഇന്നലെ രാവിലെ മുതൽ അദ്ദേഹത്തിന്റെ ഭൗതികദേഹം ചർച്ച് സ്ട്രീറ്റിലെ സെന്റ് മേരി ഓഫ് ഏഞ്ചൽസിൽ പൊതുദർശനത്തിനായി വച്ചിരുന്നു. നിരവധി പേരാണ് ഇവിടേയ്ക്ക് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. ശേഷം വൈകീട്ടോടെ പ്രത്യേക പ്രാർത്ഥനയും നടന്നു. കെവിൻ ക്രോളിയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്, മുൻ പ്രധാനമന്ത്രി ബെർട്ടി അഹെൻ, ഡബ്ലിൻ ലോർഡ് മേയർ എന്നിവർ പങ്കെടുക്കുമെന്നാണ് വിവരം.
ഡബ്ലിൻ: അയർലന്റിൽ താഴ്ന്ന വരുമാനമുള്ളവർക്കും കോസ്റ്റ് റെന്റൽ സ്‌കീം പദ്ധതിയിൽ വീടൊരുങ്ങുന്നു. വാർഷിക വരുമാനം 59,000 യൂറോയോ അതിൽ താഴെയോ ഉള്ള കുടുംബങ്ങൾക്കാണ് പദ്ധതിയിൽ കുറഞ്ഞ നിരക്കിൽ വീടൊരുങ്ങുന്നത്. അയർലന്റിൽ ചിലവ് കുറഞ്ഞ വാടക താമസ സൗകര്യം നൽകുന്ന പദ്ധതിയാണ് കോസ്റ്റ് റെന്റൽ സ്‌കീം. ഡബ്ലിനിൽ 66,000 യൂറോയും മറ്റ് ഭാഗങ്ങളിൽ 59,000 യൂറോയും അറ്റ വാർഷിക വരുമാനം ഉള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുക. ഈ വരുമാനം ഉള്ളവർക്ക് പദ്ധതിയിൽ അപേക്ഷിക്കാം. അപേക്ഷകർക്ക് സ്വന്തമായി വീടോ ഭൂമിയോ ഉണ്ടാകാൻ പാടില്ല. അതേസമയം വാടക നൽകാനുളള ശേഷി ഉണ്ടായിരിക്കണം. ഒരു കുടുംബത്തിന് ഒരു വാടക വീട് മാത്രമേ ലഭിക്കുകയുള്ളൂ.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ 55 കാരനെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിയ്‌ക്കെതിരെ കുറ്റം ചുമത്തി പോലീസ്. 34 കാരിയ്‌ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. യുവതിയെ ഇന്ന് ബാലിമെന മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കും. 55 കാരനായ പാട്രിക് പാഡി ഡഗ്ലസ് ആണ് കൊല്ലപ്പെട്ടത്. വീടിനുള്ളിൽ വച്ച് അദ്ദേഹത്തെ 34 കാരി തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ബാലിമണിയിലെ മെയ്ൻ സ്ട്രീറ്റിലുള്ള വീട്ടിൽവച്ചാണ് 55 കാരൻ കൊല്ലപ്പെട്ടത്.
ഡബ്ലിൻ: അയർലന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് ജയിൽ ശിക്ഷ. പ്രതികളായ എട്ട് പേർക്കാണ് 20 വർഷം വരെ തടവ് ശിക്ഷ ലഭിച്ചത്. രണ്ട് വർഷം മുൻപായിരുന്നു അയർലന്റിനെ ഞെട്ടിച്ച ലഹരിവേട്ട ഐറിഷ് സേനാംഗങ്ങൾ നടത്തിയത്. സംഭവത്തിൽ എട്ട് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശിക്ഷവിധിച്ചത്. പ്രതികൾക്ക് 13 മുതൽ 20 വർഷം വരെയാണ് തടവ്. 2023 സെപ്തംബറിൽ ആയിരുന്നു ഇവർ എംവി മാത്യു എന്ന കപ്പലിൽ അയർലന്റിലേക്ക് ലഹരി കടത്താൻ ശ്രമിച്ചത്. എന്നാൽ ഐറിഷ് ആർമിയുടെ റേഞ്ചർ വിംഗ് ഇത് പിടികൂടുകയായിരുന്നു. 157 മില്യൺ യൂറോ വിലവരുന്ന 2.2 ടൺ കൊക്കെയ്ൻ ആയിരുന്നു പിടിച്ചെടുത്തത്.
ഡബ്ലിൻ: ഡബ്ലിനിൽ കുഴഞ്ഞുവീണ് മരിച്ച മലയാളി ജോണി ജോസഫിന്റെ ഭൗതികദേഹം സംസ്‌കാര ചടങ്ങുകൾക്കായി നാളെ നാട്ടിലേക്ക് കൊണ്ടുവരും. ഡബ്ലിനിലെ പൊതുദർശനത്തിനും ശുശ്രൂഷകൾക്കും ശേഷമാകും മൃതദേഹം നാട്ടിലെത്തിക്കുക. കണ്ണൂർ തളിപ്പറമ്പ് പടപ്പേങ്ങാട് ബാലേശുഗിരി സ്വദേശിയാണ് ജോണി ജോസഫ്. ഇന്നും നാളെയുമായി അദ്ദേഹത്തിന്റെ മൃതദേഹം ഹോളിസ്ടൗണിലെ വസതിയിലും, ബ്ലാഞ്ചാർട്‌സ്ടൗൺ ഹെഡ് സൺടൗൺ ദേവാലയത്തിലുമായി പൊതുദർശനത്തിന് വയ്ക്കും. ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ രാത്രി 10 മണിവരെയാണ് വസതിയിൽ പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ 9.15 ന് മൃതദേഹം ദേവാലയത്തിൽ എത്തിക്കും. തുടർന്ന് വിശുദ്ധ കുർബാനയ്ക്കും മറ്റ് പ്രാർത്ഥനകൾക്കും ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. വ്യാഴാഴ്ച ആയിരുന്നു ജോണി ജോസഫ് മരിച്ചത്. പ്രഭാത സവാരിയ്ക്കിടെ അദ്ദേഹം വഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഡബ്ലിൻ: ഐറിഷ് അത്‌ലറ്റ് സിയാര മജീനിന് ക്യാൻസർ സ്ഥിരീകരിച്ചു. ഇൻസ്റ്റഗഗ്രാം കുറിപ്പിലൂടെ താരം തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. ചികിത്സയുടെ ചിത്രവും ഇൻസസ്റ്റഗ്രാമിൽ 33 കാരിയായ സിയാര പങ്കുവച്ചിട്ടുണ്ട്. തന്റെ ജീവിത യാത്രയുടെ ഭാഗമായ നിങ്ങളോട് വിഷമകരമായ വാർത്തയാണ് പങ്കുവയ്ക്കാനുള്ളതെന്ന മുഖവുരയോടെയാണ് സിയാര തന്റെ രോഗവിവരത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തനിക്ക് ക്യാൻസർ ബാധ സ്ഥിരീകരിച്ചിരിക്കുന്നു. ചികിത്സ ആരംഭിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ തനിക്കൊപ്പം നിൽക്കുന്ന എല്ലാവരോടും തീർത്താൽ തീരാത്ത നന്ദിയുണ്ട്. ഇപ്പോൾ തന്റെ ശ്രദ്ധ മുഴുവനും രോഗത്തിൽ നിന്നും പുറത്തുകടക്കുന്നതിലാണ്. ഈ വേളയിൽ തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ ഏവരും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താൻ പറയുന്നതിലുമപ്പറം നിങ്ങൾക്ക് മനസിലാക്കാൻ കഴിയുമെന്നും സിയാര പറഞ്ഞു.
ടിപ്പററി: സുയിർ നദിയിൽ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം. ഐറിഷ് നദികളിലും തടാകങ്ങളിലും മത്സ്യബന്ധനത്തിന് അധികാരമുള്ള ഇൻലാൻഡ് ഫിഷറീസ് അയർലന്റാണ് (ഐഎഫ്‌ഐ) അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇൻലാൻഡ് ഫിഷറീസ് അയർലന്റ് പോലീസിൽ നിന്നും സംഭവത്തിന്റെ വിശദാംശങ്ങൾ തേടി. ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു 30 വയസ്സുള്ള ഡാനി കാവനാഗ് മുങ്ങിമരിച്ചത്. നീന്താൻ ഇറങ്ങിയ അദ്ദേഹത്തിന് വെള്ളത്തിൽവച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. സംഭവ സമയം ഐഎഫ്‌ഐയിലെ ഉദ്യോഗസ്ഥർ അവിടെ എത്തിയിരുന്നു. തുടർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യുവാവിന് ജീവൻ നഷ്ടമാകുകയായിരുന്നു. തക്കസമയത്ത് ഉദ്യോഗസ്ഥർ എത്തി രക്ഷാപ്രവർത്തനം നടത്തിയിട്ടും അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെടാനുണ്ടായ സാഹചര്യമാണ് പരിശോധിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
