ഡബ്ലിൻ: അയർലൻഡിന്റെ സാമ്പത്തിക മാതൃകയിൽ മാറ്റം ഉണ്ടാകണമെന്ന് റിപ്പോർട്ട്. ഗാൽവേ സർവകലാശാലയിലെ പ്രൊഫസർ അലൻ അഹേർണെ നടത്തിയ പഠനത്തിലാണ് നിലവിലെ സാമ്പത്തിക മാതൃകകൾ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ പര്യാപ്തമല്ലെന്ന കണ്ടെത്തൽ. രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ അയർലൻഡിന്റെ സാമ്പത്തിക മാതൃകയിൽ അടിയന്തിരപരിഷ്കരണം വേണമെന്നും പഠന റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ലോകത്തിൽ തന്നെ ഉത്പാദനക്ഷമത കൂടിയ രാജ്യങ്ങളിൽ ഒന്നാണ് അയർലൻഡ്. എന്നാൽ ആഭ്യന്തര സ്ഥാപനങ്ങളല്ല മറിച്ച് വിദേശ ബഹുരാഷ്ട്ര കമ്പനികളാണ് രാജ്യത്തിന്റെ ഉത്പാദന ക്ഷമതയെ നയിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Discussion about this post

