ഡബ്ലിൻ: സെന്റ് പാട്രിക് ദിനാഘോഷങ്ങൾക്ക് പിന്നാലെ ഡബ്ലിനിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇതുവരെ 40 ടൺ മാലിന്യങ്ങളാണ് ശുചീകരണ തൊഴിലാളികൾ ശേഖരിച്ചത്. വെള്ളം കുപ്പികളും സോഫ്റ്റ് ഡ്രിങ്ക് കാനുകളുമാണ് ഇതിൽ ഭൂരിഭാഗവും.
ഡബ്ലിൻ സിറ്റി കൗൺസിലിന്റെ ഇൻസ്റ്റഗ്രാം പേജിൽ ശുചീകരണ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ പങ്കുവച്ചിട്ടുണ്ട്. 450 ഓളം ശുചീകരണ തൊഴിലാളികൾ ചേർന്നാണ് ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
Discussion about this post

