ടോക്യോ/ ഡബ്ലിൻ: ജപ്പാനിൽ പുതിയ എംബസി കെട്ടിടം തുറന്ന് അയർലന്റ് . ടോക്കിയോയിലെ ഷിൻജുകു വാർഡിലാണ് അയർലന്റ് ഹൗസെന്ന പുതിയ കെട്ടിടം. കെട്ടിടം അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ജപ്പാൻ വിദേശകാര്യമന്ത്രി ഹിയാസുകി ഫുജിയും ചേർന്ന് റിബ്ബൺ മുറിച്ച് ഉദ്ഘാടനം ചെയ്തു.
ബുധനാഴ്ചയായിരുന്നു ഉദ്ഘാടനം എന്നാണ് റിപ്പോർട്ടുകൾ. പരിപാടിയിൽ ജപ്പാനിലെ ഐറിഷ് അംബാസഡർ ഡാമിയൻ കോളും തകമാഡോയിലെ രാജകുമാരി ഹിസാക്കോയും പങ്കെടുത്തു.
ഉദ്ഘാടനത്തിന് പിന്നാലെ മീഹോൾ മാർട്ടിനും ഹിയാസുകി ഫുജിയും പ്രസംഗിച്ചു. ജപ്പാനും അയർലന്റും ഓരേ അഭിലാഷങ്ങളുള്ള പങ്കാളികൾ ആണെന്ന് ഫുജി പറഞ്ഞു. ജാപ്പനീസിലും ഇംഗ്ലീഷിലും അദ്ദേഹം പ്രസംഗിച്ചു. നാല് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് മീഹോൾ മാർട്ടിൻ ജപ്പാനിലെത്തിയത്.

