- മദ്യലഹരിയിൽ പരിഭ്രാന്തി സൃഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
- ബാലകൃഷ്ണപിള്ളയെന്ന അതികായനെ വീഴ്ത്തിയ ഐഷാപോറ്റി ; ബാലഗോപാലിന് ചുവട് പിഴയ്ക്കുമോ ?
- കവടിയാർ കൊട്ടാരത്തിലെ ആഭരണ കവർച്ച ; അന്വേഷണം അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച്
- 300 കിലോമീറ്റർ വരെ പ്രവർത്തന പരിധി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ
- അച്ഛന്റെ ഘാതകനായി കാത്തിരിപ്പ് ; ജാമ്യത്തിലിറങ്ങിയപ്പോൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മകൻ
- രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം, നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം 28 ന് ; പ്രധാനമന്ത്രി എത്തും
- കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
- കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് അനുവദിച്ചേക്കും : അരുവിക്കര വേണമെന്ന് ശിവകുമാർ
Author: sreejithakvijayan
വെക്‌സ്‌ഫോർഡ്: ഡബ്ലിന് പുറത്ത് അയർലന്റിലെ ഏറ്റവും വലിയ ഷോപ്പ് ആരംഭിക്കാൻ സ്‌കാൻഡനേവിയൻ ഹോംവെയേഴ്‌സ് ചെയിൻ ആയ ഐക്കിയ (ഐകെഇഎ). വാട്ടർഫോർഡിലാണ് ഏറ്റവും വലിയ ഷോപ്പുമായി കമ്പനി ചുവടുറപ്പിയ്ക്കുന്നത്. ഈ മാസം 17 ന് വാട്ടർഫോർഡ് സിറ്റിയിൽ പുതിയ ഷോപ്പ് പ്രവർത്തനം ആരംഭിക്കും. വരും വർഷങ്ങളിൽ അയർലന്റിൽ സ്വാധീനം ശക്തമാക്കുകയാണ് ഐക്കിയയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി അടുത്ത വർഷത്തിനുള്ളിൽ മൂന്ന് സ്ഥലങ്ങളിൽ കൂടി ഷോപ്പുകൾ ആരംഭിക്കാനാണ് തീരുമാനം. ട്രമോർ റോഡിലെ ട്രമോർ റോഡ് ബിസിനസ് പാർക്കിലാണ് പുതിയ ഷോപ്പ് ആരംഭിക്കുന്നത്. 840 സ്‌ക്വയർ ഫീറ്റിലാണ് പുതിയ ഷോപ്പ് സജ്ജീകരിച്ചിരിക്കുന്നത്.
ഡബ്ലിൻ: അയർലന്റിൽ പോലീസുകാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു. രാജ്യത്ത് കഴിഞ്ഞ വർഷം ഓരോ ദിവസവും ഒരു പോലീസുകാരൻ വീതം ആക്രമിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഡ്യൂട്ടി സമയങ്ങളിലാണ് ഇവർക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം 372 ഓഫീസർമാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഒരു ദിവസം ഒന്നിൽ കൂടുതൽ പോലീസുകാർ ആക്രമണത്തിന് ഇരയാകുന്നുവെന്നാണ് ഈ കണക്കുകൾ നൽകുന്ന സൂചന. ഇതിൽ 128 പേർക്ക് നേരെ ജോലി സമയത്തിനിടെ ആണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ മൂന്നര വർഷത്തിനിടെ 1307 ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുന്ന അക്രമ സംഭവങ്ങൾ ഉണ്ടായി.
കാർലോ: കൗണ്ടി കാർലോയിൽ ബസിന് തീപിടിച്ച് അപകടം. വെളളിയാഴ്ച വൈകീട്ടോടെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം ഉണ്ടായത്. യാത്രികരെ കൃത്യസമയത്ത് രക്ഷിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വൈകീട്ട് ആറ് മണിയ്ക്ക് ഗ്ലിൻ ക്രോസ്റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിൽ നിന്നും പുകയും പിന്നാലെ തീയും ഉയരുകയായിരുന്നു. ഉടൻ തന്നെ വാഹനം നിർത്തി മുഴുവൻ യാത്രികരെയും പുറത്തിറക്കി. സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്. വിവരം അറിഞ്ഞ് അഗ്നിശമന സേനയെത്തി തീ അണച്ചു. എന്നാൽ അപ്പോഴേയ്ക്കും ബസ് പൂർണമായി കത്തിനശിച്ചു. സംഭവത്തിന് പിന്നാലെ വഴിയിൽ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
ഗാൽവെ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ഗാൽവെയിലെ പ്രമുഖ ഗെയിം കമ്പനിയായ റൊമേറോ ഗെയിം. ഇതേ തുടർന്ന് 100 ഓളം തൊഴിലാളികളെ കമ്പനി പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയ്ക്കുള്ള ഫണ്ട് നിലച്ചതാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം ആയത്. അടുത്തിടെയാണ് പബ്ലിഷർ ഫണ്ടിംഗ് നിർത്തലാക്കിയത്. ഇതോടെ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ അവതാളത്തിലായി. ഈ നില തുടർന്നാൽ കമ്പനി അടച്ചിടേണ്ട സാഹചര്യം ഉണ്ടാകും. 2014 ൽ ആണ് റൊമേറോ ഗെയിം സ്ഥാപിച്ചത്. പ്രമുഖ ഗെയിം ഡവലപ്പർമാരായ ബ്രെൻഡയും ജോൺ റൊമേറോയും ചേർന്നാണ് സ്ഥാപിച്ചത്.
ടിപ്പററി: മലങ്കര സഭയുടെ ടിപ്പററി സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് നാളെ ( ഞായറാഴ്ച) തുടക്കം. രാവിലെ 9.15 ന് ഇടവക സഹവികാരി ഫാ. ജിത്തു വർഗ്ഗീസ് കുർബാന അർപ്പിക്കുന്നതോട് കൂടിയാകും ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകുക. ഒരാഴ്ചയിലധികം നീണ്ടുനിൽക്കുന്ന പരിപാടി 15 ന് (ചൊവ്വാഴ്ച) നടക്കുന്ന പ്രധാന പെരുന്നാളോട് കൂടി സമാപിക്കും. നാളെ രാവിലെ 11.15 ന് ഇടവക വികാരി ഫാ. നൈനാൻ പി കുറിയാക്കോസ് കൊടിയേറ്റ് നിർവ്വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ആദ്യഫല സമർപ്പണവും ഭവനസന്ദർശനവും നടക്കും. 14 ന് അയർലന്റ് ടീനേജസ് കോൺഫറൻസ് നടക്കും. അന്നേ ദിവസം വൈകീട്ട് 4.45 ന് ജീസസ് പ്രയർ ധ്യാനം, തുടർന്ന് സന്ധ്യാനമസ്‌കാരം, വചനപ്രഘോഷണം എന്നിവ നടക്കും. ഇതിന് ശേഷം പ്രദക്ഷിണം, ആശിർവാദം നേർച്ച വിളമ്പ്, ഗാനാർച്ചന, പ്രകാശ വിസ്മയം എന്നിവയും ഉണ്ടാകും. 15 ന് രാവിലെ 8.45 ന് പ്രഭാത നമസ്‌കാരത്തോടെ പ്രധാന പെരുന്നാൾ ആഘോഷം…
മീത്ത്: കൗണ്ടി മീത്തിലെ ദോഗ്രെഡയിൽ ശിൽപ്പങ്ങൾ സ്ഥാപിച്ചു. രണ്ട് ശിൽപ്പങ്ങളാണ് പുതിയ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്. ഇരു ശിൽപ്പങ്ങളും ബോയ്ൻ വാലിയിലേക്ക് പുതിയ കവാടങ്ങൾ തീർക്കും. ദി വെൽ ഓഫ് വിസ്ഡം, ബോയാൻ, ഗോഡസ്സ് ഓഫ് ബോയ്ൻ എന്നിങ്ങനെയാണ് ശിൽപ്പങ്ങളുടെ പേരുകൾ. ഐറിഷ് മിത്തോളജിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ശിൽപ്പങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. മൂന്ന് വർഷങ്ങൾ നീണ്ട അധ്വാനത്തിന്റെ ഫലമായിട്ടാണ് ശിൽപ്പങ്ങൾ യാഥാർത്ഥ്യമായത്. മീത്ത് കൗണ്ടി കൗൺസിൽ, പ്രദേശവാസികൾ, പ്രമുഖ വ്യാപാര കമ്പനികളായ ആമസോൺ, കൊക്കോ കോള എന്നിവയുമായി സഹകരിച്ച് ദോഗ്രഡ ടിഡി ടൗൺസ് ആണ് പദ്ധതി പൂർത്തിയാക്കിയത്.
ഡബ്ലിൻ: അയർലന്റിൽ ഇന്ന് മഴയും വെയിലും കലർന്ന കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. പകൽ സമയം ചൂട് കൂടിയ കാലാവസ്ഥയാകും രാജ്യത്ത് അനുഭവപ്പെടുക. വൈകുന്നേരങ്ങളിൽ മഴയും ലഭിക്കും. ഇന്ന് പകൽ സമയങ്ങളിൽ 15 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില രേഖപ്പെടുത്തുക. പകൽ സമയങ്ങളിൽ ചിലയിടങ്ങളിൽ നേരിയ ചാറ്റൽ മഴയും ലഭിക്കാം. പൊതുവെ വരണ്ട കാലാവസ്ഥയാകും ഇന്ന് മുഴുവനായും രാജ്യത്ത് അനുഭവപ്പെടുക. അടുത്ത ആഴ്ചയോടെ ഉയർന്ന മർദ്ദം ശക്തിപ്രാപിക്കും. ഇത് കൂടുതൽ സ്ഥിരതയുള്ള കാലാവസ്ഥയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകയായ റെബേക കാന്റ്‌വെൽ പറഞ്ഞു.
ലിമെറിക്: കൗണ്ടി ലിമെറിക്കിലെ ഫോയ്‌നെസിൽ അജ്ഞാത വസ്തു കണ്ടെത്തി. ഫോയ്‌നെസിലെ അപ്പാർട്ട്‌മെന്റിന് സമീപം ആയിരുന്നു സംഭവം. ഇത് സംബന്ധിച്ച വാർത്തകൾ പ്രചരിച്ചതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇലക്ട്രോണിക് ഉപകരണം ആയിരുന്നു സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസും ആർമിയുടെ എക്‌സ്‌പ്ലോസീവ് ഓർഡനൻസ് ഡിസ്‌പോസൽ അംഗങ്ങളും സ്ഥലത്ത് എത്തി പരിശോധന നടത്തി.
ഡബ്ലിൻ: കമ്പനിയിൽ നിന്നും ഐറിഷ് തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ ടിക്ക് ടോക്ക്. ഇ- കൊമേഴ്‌സ് ഡിവിഷനിലെ ജീവനക്കാർക്കാണ് ജോലി നഷ്ടമാകുക. 10 പേരിൽ താഴെ മാത്രമാണ് തൊഴിൽ നഷ്ടം അനുഭവിക്കേണ്ടിവരികയെന്ന് ടിക് ടോക്ക് അറിയിച്ചു. ഡിവിഷനുള്ളിലെ പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് ഐറിഷ് തൊഴിലാളികളെ പിരിച്ചുവിടുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ 300 ഐറിഷ് തൊഴിലവസരങ്ങൾ നഷ്ടമാകുമെന്ന് ടിക് ടോക് അയർലന്റ് സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ പിരിച്ചുവിടൽ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. അയർലന്റിൽ ഏകദേശം 3,000 തൊഴിലാളികളാണ് ടിക് ടോക്കിന് ഉള്ളത്.
ഡബ്ലിൻ : അന്തരിച്ച കപ്പൂച്ചിൻ ഡേ സെന്ററിന്റെ സ്ഥാപകൻ ബ്രദർ കെവിൻ ക്രോളിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഡബ്ലിനിൽ ഇന്ന് 11 മണിയ്ക്കാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി ഡബ്ലിൻ സിറ്റിസെന്ററിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി ഇന്നലെ രാവിലെ മുതൽ അദ്ദേഹത്തിന്റെ ഭൗതികദേഹം ചർച്ച് സ്ട്രീറ്റിലെ സെന്റ് മേരി ഓഫ് ഏഞ്ചൽസിൽ പൊതുദർശനത്തിനായി വച്ചിരുന്നു. നിരവധി പേരാണ് ഇവിടേയ്ക്ക് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. ശേഷം വൈകീട്ടോടെ പ്രത്യേക പ്രാർത്ഥനയും നടന്നു. കെവിൻ ക്രോളിയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്, മുൻ പ്രധാനമന്ത്രി ബെർട്ടി അഹെൻ, ഡബ്ലിൻ ലോർഡ് മേയർ എന്നിവർ പങ്കെടുക്കുമെന്നാണ് വിവരം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
