മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ 70 കാരിയ്ക്ക് ദാരുണാന്ത്യം. ഡ്രോഗെഡയ്ക്കടുത്തുള്ള പ്ലാറ്റിൻ ടെറസിൽ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാറും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് വയോധികയ്ക്ക് ജീവൻ നഷ്ടമായത്. കാറോടിച്ചിരുന്നത് ഇവരാണ്. അപകടത്തിൽ സാരമായി പരിക്കേറ്റ 70 കാരി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഇവരുടെ മൃതദേഹം നവാനിലെ അവർ ലേഡീസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

