ഡബ്ലിൻ:വിശ്വാസ് MR & MS MALAYALI IRELAND’ 2025 ഷോ ഞായറാഴ്ച ( ജൂലൈ 6). പരിപാടിയ്ക്കായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി. വാശിയേറിയ മത്സരത്തിൽ അയർലന്റ് മലയാളികളായ 15 ദമ്പതികളാണ് മത്സരിക്കുന്നത്.
ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിലാണ് പരിപാടി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ മികച്ച പങ്കാളികളായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,500 യൂറോയാണ് സമ്മാനം. രണ്ടാ സ്ഥാനം നേടുന്ന ദമ്പതിമാർക്ക് 1000 യൂറോയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 750 യൂറോയും സമ്മാനമായി ലഭിക്കും.
പരിപാടിയിൽ പങ്കെടുക്കുന്നതിനായുള്ള ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം. വൈവിധ്യമാർന്ന കലാപരിപാടികളും ഡിസൈനർ ഷോയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Discussion about this post

