ഡബ്ലിൻ: ഉയരുന്ന ഇന്ധനവിലയിൽ സർക്കാർ ഇടപെടുന്ന കാര്യത്തിൽ തീരുമാനം അടുത്ത ആഴ്ച. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ അയർലൻഡിൽ ഇന്ധനവിലയിൽ വലിയ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്.
ചൊവ്വാഴ്ച മന്ത്രിസഭ യോഗം ചേരും. ഇതിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. ഇന്ധനവില സാധാരണ കുടുംബങ്ങളും ചെറുകിട വ്യാപാരികളും അനുഭവിക്കുന്ന സമ്മർദ്ദം സർക്കാർ മനസിലാക്കുന്നുണ്ടെന്ന് സൈമൺ ഹാരിസ് പറഞ്ഞു.
Discussion about this post

