- ലൈസൻസും ഇൻഷൂറൻസുമില്ല; എം7 ലൂടെ കാറോടിച്ച 15 കാരനെ പിടികൂടി പോലീസ്
- പുരോഗതിയ്ക്ക് നിലവിലെ സാമ്പത്തിക മാതൃക പോര; നിർണായകമായി പഠനം
- ഇന്ധന വിലയിൽ സർക്കാർ ഇടപെടുമോ?; തീരുമാനം അടുത്ത ആഴ്ച
- സെന്റ് പാട്രിക് ദിനാഘോഷം; ഡബ്ലിനിൽ ശേഖരിച്ചത് 40 ടൺ മാലിന്യം
- റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ വർധിച്ചു; പുതിയ കണക്കുകൾ പുറത്തുവിട്ട് സിഎസ്ഒ
- മദ്യലഹരിയിൽ പരിഭ്രാന്തി സൃഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
- ബാലകൃഷ്ണപിള്ളയെന്ന അതികായനെ വീഴ്ത്തിയ ഐഷാപോറ്റി ; ബാലഗോപാലിന് ചുവട് പിഴയ്ക്കുമോ ?
- കവടിയാർ കൊട്ടാരത്തിലെ ആഭരണ കവർച്ച ; അന്വേഷണം അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച്
Author: sreejithakvijayan
ഡബ്ലിൻ: സോഷ്യൽ സ്‌പേസ് അയർലന്റ് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഫെസ്റ്റ് 2025 അടുത്തമാസം. ഓഗസ്റ്റ് 23 ന് ഡബ്ലിനിലെ ക്യാബിൻടീലിയിലെ കിൽബോഗെറ്റ് പാർക്കിലാണ് പരിപാടി. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റീൽ ഫെസ്റ്റിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. സമൂഹമാദ്ധ്യമങ്ങളിലെ താരങ്ങളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് റീൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇതിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 500 യൂറോ ക്യാഷ് പ്രൈസ് ലഭിക്കും. രണ്ടാം സ്ഥാനം നേടുന്നവർക്ക് 300 യൂറോയും, മൂന്നാം സ്ഥാനം നേടുന്നവർക്ക് 200 യൂറോയും സമ്മാനമായി ലഭിക്കും. ഇതിന് പുറമേ എസ്എസ്‌ഐ സ്മാഷേഴ്‌സ് സംഘടിപ്പിക്കുന്ന റാക്കറ്റ് ഫെസ്റ്റും നടക്കും. അടുത്ത 9 ന് ബാൽഡോയൽ ബാഡ്മിന്റൻ സെന്ററിലാണ് മത്സരം നടക്കുക. ഇതിനായുള്ള രജിസ്‌ട്രേഷനും ആരംഭിച്ചു.
ഡബ്ലിൻ: ലൂർദിലേക്കുള്ള തീർത്ഥാടനത്തിനിടെ കാണാതായ വയോധികയെ കണ്ടെത്തി. തീർത്ഥാടന പാതയുടെ അരികിൽ നിന്നായിരുന്നു 75 വയസ്സുള്ള വികലാംഗയായ സ്ത്രീയെ കണ്ടെത്തിയത്. ഇടുപ്പിന് പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെറിയിൽ നിന്നുള്ള രൂപതയോടൊപ്പമായിരുന്നു 75 കാരി തീർത്ഥാടനത്തിന് പോയത്. എന്നാൽ ഞായറാഴ്ച വൈകീട്ടോടെ ഇവരെ കാണാതെ ആകുകയായിരുന്നു. വാക്കിംഗ് ഫ്രേമിന്റെ സഹായത്തോടെയായിരുന്നു ഇവർ നടന്നിരുന്നത്. തിരച്ചിലിനിടെ വഴിയോരത്ത് ഈ വാക്കിംഗ് ഫ്രേം കണ്ടെത്തിയത് നിർണായകമായി. ഇതിന് അടുത്ത് നിന്നാണ് പരിക്കേറ്റ നിലയിൽ 75 കാരിയെ കണ്ടെത്തിയത്.
ഡൊണഗൽ: ഡൊണഗലിൽ ഉണ്ടായ വാഹനാപകടത്തിൽ മരണ സംഖ്യ ഉയരുന്നു. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ 20 കാരി കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്നലെ രാത്രിയോടെയായിരുന്നു 20 കാരി മരിച്ചത്. ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ഹോസ്പിറ്റലിൽ ആയിരുന്നു യുവതി ചികിത്സയിൽ കഴിഞ്ഞിരുന്നത്. അപകടത്തിൽ പരിക്കേറ്റ 30 കാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതിനാൽ മരണ സംഖ്യ വീണ്ടും ഉയർന്നേക്കാമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു നഗരത്തെ നടുക്കിയ വാഹനാപകടം ഉണ്ടായത്. കാറും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ആറ് വയസ്സുള്ള കുട്ടി മരിച്ചിരുന്നു.
ആൻഡ്രിം: വീടിനുള്ളിൽ 55 കാരൻ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകം. ബാലിമണി സ്വദേശിയായ പാട്രിക് ‘പാഡി’ ഡഗ്ലസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ ഡഗ്ലസിനെ കണ്ടത്. തുടർന്ന് വീടിനുള്ളിൽ ശാസ്ത്രീയ പരിശോധനയുൾപ്പെടെ അന്വേഷണ സംഘം നടത്തി. ഇതോടെ സംഭവം കൊലപാതകം ആണെന്ന് വ്യക്തമാകുകയായിരുന്നു. സംഭവത്തിൽ 34 കാരിയാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള 16 വിമാന സർവ്വീസുകൾ റദ്ദാക്കി. ഫ്രാൻസിൽ നടക്കുന്ന എയർ ട്രാഫിക് കൺട്രോളർ പണിമുടക്കിനെ തുടർന്നാണ് നടപടി. ഇന്നും നാളെയുമാണ് പണിമുടക്ക്. പാരിസ്, ബിയാരിറ്റ്‌സ്, നൈസ്, സ്‌പെയിനിലെ മുർസിയ എന്നിവിടങ്ങളിലേക്കും തിരിച്ചുമുളള സർവ്വീസുകളാണ് റദ്ദാക്കിയിരിക്കന്നത്. പണി മുടക്കിന്റെ പശ്ചാത്തലത്തിൽ റയാൻഎയർ 170 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിനിൽ മലയാളി കുഴഞ്ഞ് വീണു മരിച്ചു. കണ്ണൂർ സ്വദേശി ജോണി ജോസഫ് ആണ് മരിച്ചത്. 51 വയസ്സായിരുന്നു. ബ്ലാഞ്ചാർട്‌സ്ടൗണിലെ ഹോളിസ്ടൗണിലാണ് അദ്ദേഹം താമസിക്കുന്നത്. ശാരീരിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് ജോണിയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ ഷാന്റി ജോസഫ്. ജോസിൻ, ജോഷ്വിൻ എന്നിവർ മക്കളാണ്. സംസ്‌കാരം പിന്നീട്.
കോർക്ക്: ലോകമെമ്പാടുമുള്ള യാത്രാ പ്രേമികളുടെ പ്രിയപ്പെട്ട പാതയായി ദി വൈൽഡ് അറ്റ്‌ലാന്റിക് വേ. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പോസ്റ്റ് ചെയ്ത ലോകത്തെ രണ്ടാമത്തെ യാത്രാ റൂട്ടായി മാറിയിരിക്കുകയാണ് ഈ പാത. വൈൽഡ് അറ്റ്‌ലാന്റിക് വേയുടെ 1.9 മില്യൺ ഫോട്ടോകളാണ് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഡൊണഗലിൽ നിന്നും കോർക്ക് വരെ നീണ്ടുപോകുന്നതാണ് ഈ പാത. 2,600 കിലോ മീറ്റർ നീളമുളള ഈ പാത 9 കൗണ്ടികളിലൂടെയാണ് കടന്ന് പോകുന്നത്. കാർ റീട്ടെയ്ൽ കമ്പനിയായ സിഞ്ച് ആണ് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോട്ടോകൾ പോസ്റ്റ് ചെയ്ത അഞ്ച് റൂട്ടുകളുടെ പട്ടിക തയ്യാറാക്കിയത്. ആറ് ഭൂഖണ്ഡങ്ങളിലെ 40 റൂട്ടുകളിൽ നിന്നാണ് തിരഞ്ഞെടുപ്പ്.
ടിപ്പററി: കൗണ്ടി ടിപ്പററിയിൽ സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 50 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. 2024 ൽ ആയിരുന്നു നെനാഗ് സ്വദേശിയായ 80 കാരി മരിച്ചത്. സെന്റ് ജോസഫ്‌സ് പാർക്കിലെ വസതിയിൽ 80 കാരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പരിശോധിച്ചതിൽ നിന്നും മരണം കൊലപാതകമാണെന്ന് വ്യക്തമായി. ഇതോടെ ഊർജ്ജിത അന്വേഷണം ആരംഭിക്കുകയായിരുന്നു. 50 കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഡബ്ലിൻ: മാനേജർ അപമാനിച്ച ജീവനക്കാരന് നഷ്ടപരിഹാരം നൽകാൻ സർക്കിൾ കെയോട് ഉത്തരവിട്ട് ഡബ്ല്യുആർസി ( വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ). ആയിരം യൂറോയാണ് നഷ്ടപരിഹാരമായി വിധിച്ചത്. ‘ ബി എ മാൻ’ എന്ന് പരാമർശം നടത്തിക്കൊണ്ടായിരുന്നു മാനേജർ ജീവനക്കാരനെ അപമാനിച്ചത്. മാനേജരായ ജൂലിറ്റ ഹൊവേയ്‌ക്കെതിരെയാണ് പരാതി ഉയർന്നത്. താലയിലുള്ള ഔട്ട്‌ലെറ്റിലെ ടോയ്‌ലെറ്റ് ഭവനരഹിതനായ ഒരാൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട സംസാരത്തിനിടെ ആണ് ജീവനക്കാരനായ സിദ്ധാർത്ഥ് തിരുനാവുക്കരശിനെ മാനേജർ അപമാനിച്ചത്. ടോയ്‌ലന്റിലെ വിസർജ്യം വൃത്തിയാക്കാൻ വാതിൽ തുറന്ന് പിടിക്കാൻ ജൂലിറ്റ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ചതോടെയാണ് ബി എ മാൻ എന്ന പ്രയോഗം സിദ്ധാർത്ഥിന് നേരെ ജൂലിറ്റ നടത്തിയത്.
ഡബ്ലിൻ: നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം യാഥാർത്ഥ്യമാക്കുന്നതിനുള്ള നീക്കങ്ങൾ ദ്രുദഗതിയിലാക്കി സ്‌പോർട് അയർലന്റ്. ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ നിർമ്മാണത്തിനായി ടെന്റർ ക്ഷണിച്ചു. 2030 ഐസിസി മെൻസ് ടി ട്വന്റി വേൾഡ് കപ്പിന് മുന്നോടിയായി സ്‌റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഇന്ന് രാവിലെയാണ് ടെന്റർ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് സ്‌പോർട് അയർലന്റ് പുറത്തുവിട്ടത്. 35 മില്യൺ യൂറോ ആണ് പദ്ധതിയ്ക്കായി ചിലവിടുന്നത്. അനുയോജ്യമായ കോൺട്രാക്ടറെ ലഭിച്ചാൽ സ്‌റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 4240 പെർമന്റ് സീറ്റുകളോടെയാണ് സ്‌റ്റേഡിയം നിർമ്മിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
