ഡബ്ലിൻ: അയർലൻഡിൽ ജനുവരിയിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ വർധിച്ചു. ജനുവരിവരെയുള്ള 12 മാസങ്ങളിൽ വിലകളിൽ ഏഴ് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ഡിസംബർവരെ ഇത് 7 ശതമാനം ആയിരുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ജനുവരിയിൽ 6.1 ശതമാനം ആയിരുന്നു ഡബ്ലിനിലെ പ്രോപ്പർട്ടി വിലകൾ. എന്നാൽ ഇതേകാലയളവിൽ ഡബ്ലിന് പുറത്തുള്ള വിലകൾ 7.7 ശതമാനം വർധിച്ചു. ജനുവരിയിൽ ഡബ്ലിനിലെ വീടുകളുടെ വിലയിൽ 5.6 ശതമാനത്തിന്റെ ഉയർച്ചയാണ് ഉണ്ടായിട്ടുള്ളത്. അപ്പാർട്ട്മെന്റുകളുടെ വില 7.8 ശതമാനം വർധിച്ചിട്ടുണ്ട്. ഡബ്ലിൻ സിറ്റിയിലാണ് ഭവന വില ഏറ്റവും കൂടുതൽ ഉയർന്നിട്ടുള്ളത്.
Discussion about this post

