ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് ഹെൽത്ത് ട്രസ്റ്റിന്റെ ചെയർമാനെ പുറത്താക്കി സ്റ്റോർമോണ്ട് ആരോഗ്യമന്ത്രി. ട്രസ്റ്റിനുള്ളിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ചെയർമാൻ സിയാറൻ മൾഗ്രൂവിനെതിരെ മൈക്ക് നെസ്ബിറ്റ് നടപടി സ്വീകരിച്ചത്. സംഘടനയ്ക്ക് ഒരു പുതിയ തുടക്കം ആവശ്യമാണെന്ന് വിശ്വസിക്കുന്നുവെന്ന് നടപടിയോട് മൈക്ക് നെസ്ബിറ്റ് പ്രതികരിച്ചു.
പുറത്താക്കപ്പെട്ടതിന് പിന്നാലെ ഇന്ന് മൾഗ്രൂവ് പദവി ഒഴിയും. പുതിയ ചെയർമാൻ ആരെന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ ചെയർമാനെ ഉടൻ നിയമിക്കാൻ ആലോചനയുണ്ട്. മെയിൽ ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ആശുപത്രിയിലെ കാർഡിയാക് സർജറി യൂണിറ്റിലുള്ളവർക്ക് വർക്ക് ഫ്രം ഹോം സംവിധാനം നൽകുന്നത് സംബന്ധിച്ച വിവരം പുറത്തുവന്നിരുന്നു. ഇതോടെയാണ് ഹെൽത്ത് ട്രസ്റ്റിന്റെ പ്രവർത്തനം വിവാദത്തിലായത്.

