ഡബ്ലിൻ: 400 ഓളം വിമാനങ്ങൾ റദ്ദാക്കി റയാൻഎയർ. ഫ്രാൻസിലെ എയർ ട്രാഫിക് കൺട്രോളർ സമരത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനങ്ങൾ റദ്ദാക്കിയത്. സമരം 70,000 യാത്രികരെ സാരമായി ബാധിച്ചതായി റയാൻഎയർ വ്യക്തമാക്കി.
ഇന്നലെയും ഇന്നും ആയിട്ടാണ് സമരം. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്നലെ 200 ലധികം വിമാന സർവ്വീസുകൾ റയാൻഎയർ റദ്ദാക്കിയിരിക്കുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വിമാനങ്ങൾ റദ്ദാക്കിയത്. ഡബ്ലിനും ഫ്രാൻസിനും ഇടയിലുള്ള 16 വിമാനങ്ങൾ റദ്ദാക്കി. ഇതിന് പുറമേ സ്പെയിനിലെ മുർസിയയിലേക്കുള്ള വിമാന സർവ്വീസുകളും നിർത്തിവച്ചിട്ടുണ്ട്.
Discussion about this post

