കോർക്ക്: മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ചാമ്പ്യൻ ജോക്കി ഒയ്സിൻ മർഫി. താൻ ഒരുപാട് ആളുകളെ നിരാശപ്പെടുത്തിയെന്നും, സംഭവത്തിൽ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കോടതി പിഴ ചുമത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ എന്റെ ചെയ്തികൾക്ക് എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ലെന്ന് എനിക്ക് അറിയാം. അതുകൊണ്ട് തന്നെ ഞാൻ ചെയ്തതിന് ഒരു ന്യായീകരണവും നൽകാൻ കഴിയില്ല. ഞാൻ ഒരുപാട് പേരെ നിരാശരാക്കി. എന്റെ കൂടെ വാഹനത്തിലുണ്ടായിരുന്ന വ്യക്തിയോടും അവളുടെ കുടുംബത്തോടും പ്രത്യേകമായി ക്ഷമ ചോദിക്കുന്നു’ വെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

