Author: sreejithakvijayan

ഡബ്ലിൻ: പീഡന കേസ് പ്രതിയായ മുൻ പുരോഹിതനെ കൈമാറാൻ ഉത്തരവിട്ട് കോടതി. പ്രായപൂർത്തിയാകാത്ത നിരവധി കുട്ടികളെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി ഒലിവർ ഒ ഗ്രേഡിയെ പോർച്ചുഗലിന് കൈമാറാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇയാളെ പോർച്ചുഗൽ കോടതി ഒരു വർഷത്തെ തടവിന് ശിക്ഷിച്ച് ഉത്തരവിട്ടിട്ടുണ്ട്. ഇത് അനുഭവിക്കുന്നതിന് വേണ്ടിയാണ് പോർച്ചുഗലിലേക്ക് നാടുകടത്താൻ കോടതി ഉത്തരവിട്ടത്. കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതിന്റെ 9,000 ചിത്രങ്ങളും 29 വീഡിയോകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. സംഭവത്തിൽ കഴിഞ്ഞ വർഷം ജനുവരി 21 ന് ഇയാളെ പോർച്ചുഗൽ അധികൃതർ അറസ്റ്റ് ചെയ്തു. പിന്നീട് മെയിൽ വിചാരണ പൂർത്തിയാക്കി 1 വർഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. എന്നാൽ ശിക്ഷയ്ക്കെതിരെ ഗ്രേഡി നിയമനടപടി ആരംഭിച്ചു.

Read More

ഡബ്ലിൻ: കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ആശങ്കാകുലരായി അയർലന്റിലെ ജനങ്ങൾ. രാജ്യത്തെ ജനങ്ങളിൽ 10 ൽ 4 പേർ തങ്ങളുടെ ജീവിതം കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് അപകടത്തിലാണെന്ന് വിശ്വസിക്കുന്നുണ്ടെന്നാണ് യൂറോപ്യൻ കമ്മീഷന്റെ ഗവേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 3 ൽ 2 പേർ കാലാവസ്ഥ വ്യതിയാനം ഇല്ലാതാക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വിശ്വസിക്കുന്നു. യൂറോബാരോമീറ്റർ പോളിന്റെ അടിസ്ഥാനത്തിലാണ് യൂറോപ്യൻ കമ്മീഷൻ ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കാലാവസ്ഥാ മാറ്റത്തെ തുടർന്ന് കാട്ടുതീ, വെള്ളപ്പൊക്കം, രൂക്ഷമായ കാലാവസ്ഥ മാറ്റങ്ങൾ എന്നിവ നേരിടേണ്ടിവരുമെന്നാണ് അയർലന്റിലെ ജനങ്ങൾ കരുതുന്നത്. ഇതിൽ വലിയ ആശങ്കയും ഇവർക്കുണ്ട്. 41 ശതമാനം ആളുകൾ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രശ്‌നങ്ങളെ തുറന്ന് കാട്ടാൻ മുന്നോട്ടുവരുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Read More

ക്ലോൺമെൽ: ക്ലോൺമെൽ സമ്മർ ഫെസ്റ്റിൽ ആവേശം തീർക്കാൻ പ്രശസ്ത ഗായിക റിമി ടോമിയും സംഘവും. റിമി ടോമി അവതരിപ്പിക്കുന്ന സായാഹ്ന സംഗീത പരിപാടിയാണ് ഫെസ്റ്റിന്റെ മഖ്യ ആകർഷണം. അടുത്ത മാസം രണ്ടിനാണ് ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി ക്ലോൺമെൽ ( Tipp Indian Community Clonmel ) സംഘടിപ്പിക്കുന്ന ക്ലോൺമെൽ സമ്മർ ഫെസ്റ്റ് 2025 നടക്കുന്നത്. ഏവർക്കും സൗജന്യമായി റിമി ടോമിയുടെ സംഗീത പരിപാടി ആസ്വദിക്കാൻ ഫെസ്റ്റിന്റെ ഭാഗമായി കഴിയും. റിമി ടോമിയുടെ സംഗീത പരിപാടിയ്ക്ക് പുറമേ പ്രമുഖ കീറ്റാറിസ്റ്റ് സുമേഷ് കൂട്ടിക്കലിന്റെ അതിഗംഭീര പെർഫോർമൻസും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കായിമ പ്രേമികൾക്ക് ഹരം പകരാൻ ഫുട്‌ബോൾ താരം ഐഎം വിജയനും ഫെസ്റ്റിൽ മുഖ്യതിഥിയായി എത്തുന്നുണ്ട്. ഫ്രണ്ട്ലി ഫുട്‌ബോൾ മാച്ചിലും, യുവ താരങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന പരിശീലന ക്യാമ്പിലും അദ്ദേഹം പങ്കുചേരും

Read More

ഡബ്ലിൻ: പുതിയ നിയമന രീതി നിലവിൽ വന്നതിന് പിന്നാലെ ജഡ്ജിമാരെ നാമനിർദ്ദേശം ചെയ്ത് സർക്കാർ. പുതിയ എട്ട് ജഡ്ജിമാരെയാണ് സർക്കാർ നിയമനത്തിനായി നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് ജഡ്ജിമാരുടെ നിയമനത്തിനായി പുതിയ രീതി അയർലന്റിൽ ആവിഷ്‌കരിച്ചത്. ജഡ്ജിമാരുടെ നാമനിർദ്ദേശം സംബന്ധിച്ച വിശദാംശങ്ങൾ നിയമമന്ത്രി ജിം ഒ കെല്ലഗൻ ആണ് പുറത്തുവിട്ടത്. ഹൈക്കോടതി ജഡ്ജി, ആറ് ജില്ലാ കോടതി ജഡ്ജിമാർ, പ്രിൻസിപ്പൾ കോർട്ട് ജഡ്ജി എന്നിവരെയാണ് നാമനിർദ്ദേശം ചെയ്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 2023 ലെ ജുഡീഷ്യൽ അപ്പോയ്ൻമെന്റ് കമ്മീഷൻ ആക്ടിന് കീഴിലാണ് ജഡ്ജിമാരുടെ നിയമനം. ഇത് പ്രകാരം സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം ജുഡീഷ്യൽ അപ്പോയ്ൻമെന്റ് കമ്മീഷനാണ്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയ്‌ക്കെതിരെ കർശന നടപടി. പ്രതി ക്രിസ്റ്റഫർ കെല്ലിയ്‌ക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി. ഇന്നലെ ഇയാളെ ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. 34 വയസ്സുള്ള ജോസഫ് മക്എവോയ് ആണ് കൊല്ലപ്പെട്ടത്. ജോസഫിന്റെയും ക്രിസ്റ്റഫറിന്റെയും കുടുംബങ്ങൾ തമ്മിൽ കഴിഞ്ഞ ഒരു വർഷമായി പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ തർക്കമണ് കൊലയിലേക്ക് നയിച്ചതെന്നും പോലീസ് സംശയിക്കുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Read More

ഡബ്ലിൻ: സ്‌കൂളുകളിൽ ലൈംഗിക ചൂഷണം നടത്തുന്ന സംഘങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹെലൻ മക്കന്റീ. സ്‌കൂളുകളിലെ ലൈംഗിക പരാതികൾ പരിശോധിക്കാനുള്ള കമ്മീഷന് രൂപം നൽകാൻ തീരുമാനം ആയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹെലൻ. ഇന്നലെയായിരുന്നു മന്ത്രിസഭയിൽ കമ്മീഷൻ രൂപീകരിക്കാൻ തീരുമാനമായത്. ലൈംഗിക ചൂഷണ പരാതികളിൽ ഉൾപ്പെട്ടിട്ടുള്ള മത സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കമ്മീഷന്റെ പ്രവർത്തനങ്ങൾ ശരിയായ നിലയിൽ മുന്നോട്ട് പോകുന്നതിന് വേണ്ടി മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More

വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ പുതിയ ഡാറ്റസെന്റർ ക്യാമ്പസും സോളാർ ഫാമും നിർമ്മിക്കാൻ ആലോചന. ഇതുമായി ബന്ധപ്പെട്ട പദ്ധതിയുടെ രൂപരേഖ വരും ദിവസങ്ങളിൽ സമർപ്പിക്കും. 600 ഏക്കർ സ്ഥലത്ത് 1 ബില്യൺ യൂറോ ചിലവിട്ടാണ് ഇവ നിർമ്മിക്കുന്നത്. പ്രമുഖ വ്യാപാരി നിഗൽ റീംസിന്റെ ഉടമസ്ഥതയിലുള്ള റെഡ് അഡ്മിറൽ ഡിസി ലിമിറ്റഡാണ് ഡാറ്റ സെന്ററും സോളാർ ഫാമും നിർമ്മിക്കാൻ തയ്യാറെടുക്കുന്നത്. ഇത് സംബന്ധിച്ച രൂപരേഖ വരും ദിവസങ്ങളിൽ കമ്പനി വെസ്റ്റ്മീത്ത് കൗണ്ടി കൗൺസിൽ മുൻപാകെ സമർപ്പിക്കും. ആറ് യൂണിറ്റ് ഡാറ്റ സെന്ററാണ് നിർമ്മിക്കുന്നത്.

Read More

ഡബ്ലിൻ: അയർലന്റിൽ സ്‌കൂളുകളിലെ ലൈംഗികാതിക്രമ പരാതികൾ പരിശധിക്കാൻ കമ്മീഷൻ. ഇന്ന് ചേർന്ന മന്ത്രിസഭയിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. കമ്മീഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലൈംഗികാതിക്രമത്തിന് ഇരയായവർക്കായി പുതിയ സഹായപദ്ധതിയും നിലവിൽവരും. ഇതിനായുള്ള ആസൂത്രണവും പുരോഗമിക്കുകയാണ്. രാജ്യത്തുടനീളമുള്ള 300 സ്‌കൂളുകളിലായി രണ്ടായിരം ലൈംഗികാതിക്രമ പരാതികളാണ് ഉയർന്നുവന്നിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കമ്മീഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. ജസ്റ്റിസ് മൈക്കിൾ മഗ്രാത്ത് ആണ് കമ്മീഷന്റെ അദ്ധ്യക്ഷൻ.

Read More

ഡബ്ലിൻ: അയർലന്റിൽ ആദ്യമായി വീടുവാങ്ങുന്നവർക്ക് കൈത്താങ്ങാകാൻ സർക്കാർ. ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാൻ പുതിയ സമ്പാദ്യ- നിക്ഷേപ പദ്ധതി ആവിഷ്‌കരിക്കാനാണ് സർക്കാർ ആലോചന. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഇക്കാര്യം അറിയിച്ചത്. വീടുകളുടെ വിതരണം വേഗത്തിലും സാമ്പത്തികഭാരം ഇല്ലാത്തതും ആക്കുക ലക്ഷ്യമിട്ടാണ് സർക്കാർ പുതിയ പദ്ധതി പരിഗണിക്കുന്നത്. യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളെ മാതൃകയാക്കിയാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇതോടൊപ്പം റെന്റ് ടാക്‌സ് ക്രെഡിറ്റ് വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിലവിൽ 1,000 യൂറോയാണ് റെന്റ് ടാക്‌സ് ക്രെഡിറ്റ്. ഇതിൽ കുറഞ്ഞത് ഇരട്ടി വർദ്ധനവെങ്കിലും കൊണ്ടുവരാനാണ് സർക്കാർ ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. രണ്ട് സംഭവങ്ങളിലായി 52 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ റെവന്യൂ വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായിട്ടാണ് വിമാനത്താവളത്തിൽ നിന്നും ലഹരി പിടികൂടിയത്. ആദ്യ സംഭവത്തിൽ 40 വയസ്സുള്ള അമ്മയും 30 വയസ്സുള്ള മകനുമാണ് പിടിയിലായത്. ന്യൂയോർക്കിൽ നിന്നുമായിരുന്നു ഇവർ വിമാനത്താവളത്തിൽ എത്തിയത്. ഇവിടെ വച്ച് നടന്ന സുരക്ഷാ പരിശോധനയിൽ ഇരുവരും പിടിയിലാകുകയായിരുന്നു. തായ്‌ലന്റിൽ നിന്നും വന്ന 30 കാരനിൽ നിന്നാണ് രണ്ടാമത് കഞ്ചാവ് പിടികൂടിയത്. ഇരു സംഭവങ്ങളിലും പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 1.5 മില്യൺ യൂറോ വിലവരും.

Read More