ഡബ്ലിൻ: സ്കൂളുകളിൽ ലൈംഗിക ചൂഷണം നടത്തുന്ന സംഘങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹെലൻ മക്കന്റീ. സ്കൂളുകളിലെ ലൈംഗിക പരാതികൾ പരിശോധിക്കാനുള്ള കമ്മീഷന് രൂപം നൽകാൻ തീരുമാനം ആയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹെലൻ. ഇന്നലെയായിരുന്നു മന്ത്രിസഭയിൽ കമ്മീഷൻ രൂപീകരിക്കാൻ തീരുമാനമായത്.
ലൈംഗിക ചൂഷണ പരാതികളിൽ ഉൾപ്പെട്ടിട്ടുള്ള മത സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കമ്മീഷന്റെ പ്രവർത്തനങ്ങൾ ശരിയായ നിലയിൽ മുന്നോട്ട് പോകുന്നതിന് വേണ്ടി മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Discussion about this post

