Author: sreejithakvijayan

ഡബ്ലിൻ: അയർലന്റിൽ അധികം വൈകാതെ വൻ വൈദ്യുതി പ്രതിസന്ധി നേരിട്ടേക്കാമെന്ന് റിപ്പോർട്ട്. പത്ത് ലക്ഷം വീടുകളിൽ വൈദ്യുതി മുടങ്ങും. നാഷണൽ ഗ്രിഡ് ഓപ്പറേറ്റർമാർക്ക് മതിയായ ബാക്കപ്പ് എനർജി ഉറപ്പാക്കാൻ കഴിയാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം ആകുന്നത്. സെപ്തംബറിലാകും വൈദ്യുതി മുടങ്ങുക. ഇത് പരിഹരിക്കാൻ എമർജൻസി ലാമ്പുകളും, കൺവെർട്ടറുകളും കരുതണമെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശം. 50,0000ത്തിലേറെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആഴ്ചയിൽ ഒരിക്കൽ വൈദ്യുതി മുടങ്ങുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ വൈദ്യുതി പ്രതിസന്ധി കാത്തിരിക്കുന്നതായുള്ള വിവരം പുറത്തുവരുന്നത്.

Read More

ഡബ്ലിൻ: ഐറിഷ് റെയിലിന് നാശനഷ്ടം ഉണ്ടാക്കിയ സംഭവത്തിൽ യുവാവിന് ശിക്ഷ വിധിച്ച് കോടതി. 240 മണിക്കൂർ സാമൂഹ്യസേവനം ചെയ്യാനാണ് കോടതിയുടെ ഉത്തരവ്. അല്ലെങ്കിൽ രണ്ട് വർഷം തടവ് അനുഭവിക്കേണ്ടിവരും. 2020 ജനുവരിയിലും 2022 മെയിലും ആയിരുന്നു യുവാവ് റെയിൽവേയ്ക്ക് നാശനഷ്ടം വരുത്തിയത്. 25 കാരനായ റോക്ക് കാലിറ്റിസ് ആണ് കുറ്റക്കാരൻ. ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയുടേത് ആണ് ഉത്തരവ്. റെയിൽ കാര്യേജിന് മുകളിലെ ഇന്റിരീയറിൽ യുവാവ് ഗ്രാഫിറ്റി വരച്ചുവെന്നാണ് കേസ്. ഇത് വൃത്തിയാക്കാൻ റെയിൽവേയ്ക്ക് വലിയ തുക ചിലവഴിക്കേണ്ടിവന്നു. മൂന്ന് സംഭവങ്ങളിലായി റെയിൽവേയ്ക്ക് 26,000 യൂറോ ആയിരുന്നു നഷ്ടം സംഭവിച്ചത്.

Read More

ഡബ്ലിൻ: ഗാർഡ ട്രെയിനികളെ പുറത്താക്കിയ വിഷയത്തിൽ മലക്കം മറിഞ്ഞ് ഗാർഡ കോളേജ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിന് മറുപടിയായി നൽകിയത് തെറ്റായ വിവരങ്ങളാണെന്നാണ് ഗാർഡ കോളേജ് ഇപ്പോൾ വ്യക്തമാക്കുന്നത്. 57 ട്രെയിനികൾക്ക് മാത്രമാണ് കോളേജിൽ നിന്നും പുറത്തുപോകേണ്ടിവന്നത് എന്നും കോളേജ് വ്യക്തമാക്കി. വിവരാവകാശ രേഖയിൽ കഴിഞ്ഞ വർഷം 76 ഗാർഡ ട്രെയിനികളെ പുറത്താക്കി എന്നായിരുന്നു ഉണ്ടായിരുന്നത്. വിഷയം വലിയ വിമർശനത്തിലേക്ക് വഴിമാറിയതോടെയാണ് പ്രതികരണവുമായി ഗാർഡ കോളേജ് രംഗത്ത് എത്തിയത്. 2024 ജനുവരി മുതൽ 57 ട്രെയിനികളാണ് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതെന്ന് ഗാർഡ പ്രസ് ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. വിവരാവകാശം നിയമപ്രകാരം ലഭിച്ച ചോദ്യത്തിന് മറുപടി നൽകുന്നതിൽ പിഴവ് സംഭവിച്ചു. മേൽനോട്ടത്തിലെ പിശകിനെ തുടർന്നാണ് തെറ്റായ വിവരം നൽകേണ്ടിവന്നത് എന്നും പ്രസ്താവനയിൽ ഗാർഡ പ്രസ് ഓഫീസ് വ്യക്തമാക്കി.

Read More

ഡബ്ലിൻ: ഡബ്ലിനിലെ കിൻസീലിൽ പുതിയ ഭവന പദ്ധതിയ്ക്ക് അനുമതി നൽകി ഫിംഗൽ കൗണ്ടി കൗൺസിൽ. പ്രദേശവാസികളുടെ ശക്തമായ എതിർപ്പ് അവഗണിച്ചുകൊണ്ടാണ് ലാന്റ് ഡവലപ്‌മെന്റ് ഏജൻസിയ്ക്ക് കൗൺസിൽ അനുമതി നൽകിയത്. 193 റെസിഡൻഷ്യൽ യൂണിറ്റുകളാണ് ഇവിടെ നിർമ്മിക്കുക. മലാഹൈഡ് റോഡിലുള്ള മുൻ ടീഗാസ്‌ക് റിസർച്ച് സെന്ററിന്റെ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുക. എന്നാൽ ഇതിനെതിരെ പ്രദേശവാസികൾ ശക്തമായ എതിർപ്പ് ഉയർത്തുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നിലവിലെ താമസക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇതിനിടെ പുതിയ താമസക്കാർ എത്തുന്നത് പ്രദേശത്തെ സാഹചര്യം കൂടുതൽ വഷളാക്കുമെന്നാണ് പ്രദേശവാസികൾ ആശങ്കപ്പെടുന്നത്.

Read More

ഡബ്ലിൻ: വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രതിയ്ക്ക് ജയിൽ ശിക്ഷ. പ്രതിയായ ജെയിംസ് ഫ്യൂരി (32) യ്ക്ക് രണ്ട് വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബർ 25 ന് ആയിരുന്നു ഇയാളുടെ പക്കൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. ഡബ്ലിൻ വിമാനത്താവളത്തിൽ വച്ചായിരുന്നു സംഭവം. നാല് ലക്ഷം യൂറോ വിലവരുന്ന കഞ്ചാവ് ആയിരുന്നു ഇയാൾ കടത്താൻ ശ്രമിച്ചത്. എന്നാൽ വിമാനത്താവളത്തിൽ നടന്ന പരിശോധനയ്ക്കിടെ ഇയാൾ പിടിയിലാകുകയായിരുന്നു. വിൽപ്പനയ്ക്ക് വേണ്ടി ഐബിസയിൽ നിന്നുമാണ് ഇയാൾ വിമാനത്തിൽ കഞ്ചാവ് എത്തിച്ചത്.

Read More

ഡബ്ലിൻ: മൂന്നോ അതിലധികോ കുട്ടികളുള്ള കുടുംബങ്ങൾ ഏറ്റവും കൂടുതലുള്ള യൂറോപ്യൻ യൂണിയനിലെ രാജ്യമായി അയർലന്റ്. പട്ടികയിൽ അയർലന്റിന് രണ്ടാം സ്ഥാനമാണ് ഉള്ളത്. അയർലന്റിലെ 31 ശതമാനം കുടുംബങ്ങളിലാണ് മൂന്നോ അതിലധികമോ കുട്ടികൾ ഉള്ളത്. മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങളുടെ എണ്ണത്തിൽ സ്ലോവാക്യ ആണ് മുൻപന്തിയിൽ ഉള്ളത്. ഇവിടെ 35.6 ശതമാനം ആണ് മൂന്നിലധികം കുട്ടികളുള്ള കുടുംബങ്ങളുടെ അനുപാതം. മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങളുടെ എണ്ണം ഏറ്റവും കുറവ് ഫിൻലാൻഡിലാണ്. 18 ശതമാനം. തൊട്ട് പിന്നിലായി ലിത്വാനിയ (19.6 ശതമാനം), ജർമ്മനി (20.1 ശതമാനം) എന്നീ രാജ്യങ്ങളുമുണ്ട്. യൂറോപ്യൻ യൂണിയനിൽ 49.8 ശതമാനം കുടുംബങ്ങളിൽ 1 കുട്ടിമാത്രമാണ് ഉള്ളത്. 37.6 ശതമാനം കുടുംബങ്ങളിൽ രണ്ട് കുട്ടികൾ വീതമുണ്ട്. 12.6 ശതമാനം കുടുംബങ്ങളിൽ മാത്രമാണ് മൂന്ന് കുട്ടികൾ വീതമുള്ളത്.

Read More

ഡബ്ലിൻ/ തിരുവനന്തപുരം: അയർലന്റ് മലയാളിയും സാഹിത്യകാരനുമായ രാജു കുന്നക്കാട്ടിന് വീണ്ടും പുരസ്‌കാരം. സംസ്‌കാര സാഹിത്യവേദിയുടെ മികച്ച നാടക രചനയ്ക്കുള്ള പുരസ്‌കാരം ആണ് ഏറ്റവും ഒടുവിലായി അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ നാടകമായ ഒലിവ് മരങ്ങൾ സാക്ഷിയെന്ന നാടകത്തിനാണ് പുരസ്‌കാരം. ഒലിവ് മരങ്ങൾ സാക്ഷിയെന്ന നാടകത്തിന് ലഭിക്കുന്ന ഏഴാമത്തെ പുരസ്‌കാരമാണ് ഇത്. ജൂലൈ 20 ന് അച്യുത മേനോൻ സെന്ററിൽവച്ച് നടക്കുന്ന പരിപാടിയിൽ അദ്ദേഹത്തിന് പുരസ്‌കാരം കൈമാറും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

Read More

ക്ലോൺമെൽ: മൂന്നാമത് ക്ലോൺമെൽ സമ്മർ ഫെസ്റ്റ് 2025 ( Clonmel Summer Fest 2025) അടുത്ത മാസം. ഓഗസ്റ്റ് രണ്ടിന് ഫെസ്റ്റിന്റെ പ്രധാന ആകർഷണമായ സെവൻസ് ഫുട്‌ബോൾ ഫിയസ്റ്റയും( 7’s FOOTBALL FIESTA) നടക്കും. ക്ലോൺമെൽ ടിപ്പ് (Clonmel TIPP) ഇന്ത്യൻ കമ്മ്യൂണിറ്റിയാണ് ഫുട്‌ബോൾ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫുട്‌ബോൾ ഇതിഹാസം ഐഎം വിജയൻ മത്സരത്തിന്റെ കിക്ക് ഓഫ് നിർവ്വഹിക്കും. മത്സരത്തിൽ വിജയികളാകുന്ന ടീമിന് 501 യൂറോ ആണ് സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം നേടുന്നവർക്ക് 251 യൂറോയും മൂന്നാം സ്ഥാനക്കാർക്ക് 151 യൂറോയും സമ്മാനമായി ലഭിക്കും. മത്സരത്തിനായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി SAJAN- 0871277578, ABIMON- 0892563477, ANEESH TIMOTHY- 0892380934 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 100 യൂറോയാണ് രജിസ്‌ട്രേഷൻ ഫീസ്.

Read More

ഡൊണഗൽ: ഡൊണഗലിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ട അമ്മയുടെയും പെൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. കാർണ്ടോനാഗിലെ സേക്രഡ് ഹാർട്ട് പള്ളിയിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. കാർണ്ടോനാഗ് സ്വദേശികളായ നതാലി മക്ലാഫ്ലി മകൾ എല്ല മക്ലോഫ്‌ലി എന്നിവരാണ് കൊല്ലപ്പെട്ടത്. ഉച്ചയോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ. വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം ആയിരുന്നു മൃതദേഹങ്ങൾ സംസ്‌കാര ചടങ്ങിനായി പള്ളിയിലേക്ക് കൊണ്ടുവന്നത്. പള്ളിയിൽ പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകൾ. കഴിഞ്ഞ ആഴ്ചയായിരുന്നു വാഹനാപകടത്തിൽ ഇരുവരും കൊല്ലപ്പെട്ടത്. നതാലിയുടെ ഭർത്താവും ഇളയ കുഞ്ഞും സാരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

ഡബ്ലിൻ:ക്ലോണാഡ്കിനിൽ ആക്രമണത്തിൽ ഒരാൾ മരിച്ചു. 30 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഷാൻകാസ് പ്രദേശത്തെ വീട്ടിൽ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞെത്തിയ പോലീസ് അബോധാവസ്ഥയിൽ കിടക്കുന്ന 30 കാരനെയായിരുന്നു കണ്ടത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. വീട്ടിൽ പോലീസ് ശാസ്ത്രീയ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.

Read More