ഡബ്ലിൻ: പീഡന കേസ് പ്രതിയായ മുൻ പുരോഹിതനെ കൈമാറാൻ ഉത്തരവിട്ട് കോടതി. പ്രായപൂർത്തിയാകാത്ത നിരവധി കുട്ടികളെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി ഒലിവർ ഒ ഗ്രേഡിയെ പോർച്ചുഗലിന് കൈമാറാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇയാളെ പോർച്ചുഗൽ കോടതി ഒരു വർഷത്തെ തടവിന് ശിക്ഷിച്ച് ഉത്തരവിട്ടിട്ടുണ്ട്. ഇത് അനുഭവിക്കുന്നതിന് വേണ്ടിയാണ് പോർച്ചുഗലിലേക്ക് നാടുകടത്താൻ കോടതി ഉത്തരവിട്ടത്.
കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതിന്റെ 9,000 ചിത്രങ്ങളും 29 വീഡിയോകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. സംഭവത്തിൽ കഴിഞ്ഞ വർഷം ജനുവരി 21 ന് ഇയാളെ പോർച്ചുഗൽ അധികൃതർ അറസ്റ്റ് ചെയ്തു. പിന്നീട് മെയിൽ വിചാരണ പൂർത്തിയാക്കി 1 വർഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. എന്നാൽ ശിക്ഷയ്ക്കെതിരെ ഗ്രേഡി നിയമനടപടി ആരംഭിച്ചു.

