- ബാലകൃഷ്ണപിള്ളയെന്ന അതികായനെ വീഴ്ത്തിയ ഐഷാപോറ്റി ; ബാലഗോപാലിന് ചുവട് പിഴയ്ക്കുമോ ?
- കവടിയാർ കൊട്ടാരത്തിലെ ആഭരണ കവർച്ച ; അന്വേഷണം അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച്
- 300 കിലോമീറ്റർ വരെ പ്രവർത്തന പരിധി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ
- അച്ഛന്റെ ഘാതകനായി കാത്തിരിപ്പ് ; ജാമ്യത്തിലിറങ്ങിയപ്പോൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മകൻ
- രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം, നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം 28 ന് ; പ്രധാനമന്ത്രി എത്തും
- കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
- കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് അനുവദിച്ചേക്കും : അരുവിക്കര വേണമെന്ന് ശിവകുമാർ
- ‘ ഇവിടെ എല്ലാവരും സനാതനികളാണ് , സാറാ അലിഖാനും അങ്ങനെ എഴുതി നൽകണം , അതിൽ എന്താണ് എതിർപ്പ് ‘ ; കങ്കണ
Author: sreejithakvijayan
ഡബ്ലിൻ: അയർലന്റിൽ മദ്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള അവബോധം കുറച്ച് പേർക്ക് മാത്രം. എച്ച്എസ്ഇയുടെ പുതിയ പഠനം പ്രകാരം അയർലന്റിൽ 10 ൽ നാല് പേരിൽ താഴെ ആളുകൾക്ക് മാത്രമാണ് മദ്യം ക്യാൻസറിന് കാരണമാകുമെന്ന് അറിയുന്നത്. അതേസമയം പുകവലി ക്യാൻസറിന് കാരണമാകുമെന്ന് 10 ൽ ഏഴ് പേർക്ക് അറിയാം. കുറഞ്ഞത് ഏഴ് തരം ക്യാൻസറുകൾക്ക് തുടർച്ചയായുള്ള മദ്യപാനം കാരണമാകുമെന്ന് ഗവേഷണം വ്യക്തമാക്കുന്നു. അതിനാൽ മദ്യം കഴിക്കുന്നത് ഒഴിവാക്കിയാൽ ക്യാൻസർ സാദ്ധ്യത കുറയ്ക്കാം. പുകവലി പോലെ തന്നെ അപകടകരമാണ് മദ്യപാനം എന്ന് എച്ച്എസ്ഇ നാഷണൽ ഹെൽത്ത് ഇംപ്രൂവ്മെന്റ് പ്രോഗ്രാമിലെ പബ്ലിക് ഹെൽത്ത് മെഡിസിൻ കൺസൾട്ടന്റ് ആയ ഡോ. ക്ലെയർ നീൽ പറഞ്ഞു.
ഡബ്ലിൻ: അയർലന്റിൽ അടച്ച് പൂട്ടലിന്റെ വക്കിൽ പോസ്റ്റ് ഓഫീസുകൾ. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തുടനീളം 257 പോസ്റ്റ് ഓഫീസുകളാണ് അടച്ച് പൂട്ടിയത്. പാർലമെന്റിൽ സിൻ ഫീൻ ടിഡി ഡേവിഡ് കുള്ളിയന്റെ ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത് . കോർക്കിലാണ് ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസുകൾ അടച്ച് പൂട്ടിയിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ 22 പോസ്റ്റ് ഓഫീസുകളും നഗരങ്ങളിൽ 12 എണ്ണവും അടച്ചു. ഡബ്ലിനിൽ 21 പോസ്റ്റ് ഓഫീസുകൾ പൂട്ടി. ഗാൽവെയിലും 21 പോസ്റ്റ് ഓഫീസുകൾക്ക് പൂട്ട് വീണു. ഡൊണഗലിൽ 19 എണ്ണവും മയോയിൽ 18 എണ്ണവും അടച്ച് പൂട്ടി. കെറിയിൽ 15 പോസ്റ്റ് ഓഫീസുകൾ അടച്ച് പൂട്ടിയപ്പോൾ ലിമെറിക്കിൽ 12 പോസ്റ്റ് ഓഫീസുകൾ അടച്ചു. ടിപ്പററിയിൽ 11 പോസ്റ്റ് ഓഫീസുകൾ അടച്ച് പൂട്ടി.
ഡബ്ലിൻ: അയർലന്റിന്റെ സാമ്പത്തിക മേഖലയ്ക്ക് കരുത്തേകി സംഗീത മേഖല. ഇതുവഴി പ്രതിവർഷം 1 ബില്യൺ യൂറോയുടെ വരുമാനമാണ് അയർലന്റിന്റെ ഖജനാവിൽ എത്തുന്നത്. ഐറിഷ് മ്യൂസിക് റൈറ്റ്‌സ് ഓർഗനൈസേഷന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. തത്സമയ സംഗീത പരിപാടികളോട് ആണ് ആളുകൾക്ക് ഏറ്റവും കൂടുതൽ താത്പര്യം ഉള്ളത്. തത്സമയ പരിപാടികളിലൂടെ മാത്രം പ്രതിവർഷം 786 മില്യൺ യൂറോ ആണ് ലഭിക്കുന്നത്. ഉയർന്ന ക്ഷമതയുള്ള പരിപാടികളിൽ സംഘടിപ്പിക്കുന്ന പരിപാടികൾ വഴി 298 മില്യൺ യൂറോയുടെ നേട്ടം ഉണ്ടാകുന്നുണ്ട്. അതേസമയം രാജ്യത്ത് സംഗീത പരിപാടികൾ സംഘടിപ്പിക്കുന്നതിന് വേണ്ടി ശരാശരി 194 മില്യൺ യൂറോയാണ് ചിലവഴിക്കുന്നത്. ഐർലന്റിലെ ആളുകൾ സംഗീതം ഇഷ്ടപ്പെടുക മാത്രമല്ല, മറിച്ച് സംഗീതത്തോടൊപ്പം ജീവിക്കുകയാണെന്ന് ഐഎംആർഒ ചെയർപേഴ്‌സണും ഗായകനുമായ എലീനർ മക്ഇവോയ് പറഞ്ഞു.
ഡബ്ലിൻ: കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമം മന്ത്രിസഭയ്ക്ക് മുൻപിൽ അവതരിപ്പിക്കും. നീതിമന്ത്രി ജിം ഒ കെല്ലഗനാണ് നിയമം മന്ത്രിസഭയ്ക്ക് മുൻപിൽ അവതരിപ്പിക്കുക. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും, മരവിപ്പിക്കുന്നതിനും സർക്കാരിന് പരിപൂർണ അധികാരം നൽകുന്നതാണ് പുതിയ നിയമം. ദി പ്രൊസീഡ്‌സ് ഓഫ് ക്രൈം ആന്റ് റിലേറ്റഡ് മാറ്റേഴ്‌സ് ബിൽ 202 എന്നാണ് പുതിയ നിയമത്തിന്റെ പേര്. രാജ്യത്ത് കുറ്റവാളികളുടെ സ്വത്തുക്കൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം ക്രിമിനൽ അസ്റ്റ്‌സ് ബ്യൂറോയ്ക്കാണ്. പുതിയ നിയമത്തിലൂടെ ബ്യൂറോയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിപകരുകയാണ് ലക്ഷ്യം. കുറ്റകൃത്യങ്ങൾ കുറയ്ക്കുക ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവരുന്നത്. അയർലന്റിൽ കുറ്റകൃത്യങ്ങളുടെ ശരാശരി മൂല്യം പ്രതിവർഷം 1.7 ബില്യൺ യൂറോയാണ്.
ഡബ്ലിൻ: ഡബ്ലിനിൽ വീടിനുള്ളിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. അറസ്റ്റ് ചെയ്ത പ്രതിയായ യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വീട്ടിൽ പോലീസ് ശാസ്ത്രീയ പരിശോധനയും നടത്തി. ക്ലോണ്ടാൽകിനിൽ താമസിക്കുന്ന ജോസഫ് മകഎവോയ് ആണ് കൊല്ലപ്പെട്ടത്. മക്എവോയുടെ കുടുംബവും പ്രദേശത്തെ മറ്റൊരു കുടുംബവും തമ്മിൽ കഴിഞ്ഞ ഒരു വർഷമായി ചില പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. ഈ വീട്ടുകാരെയും പോലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് വീടിനുള്ളിൽ കുത്തേറ്റ് അവശനിലയിൽ മക്എവോയെ കണ്ടെത്തിയത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഡബ്ലിൻ: ഓൾ അയർലന്റ് ഹർലിംഗ് ഫൈനൽ മത്സര ദിനത്തിൽ അധിക സർവ്വീസുകൾ നടത്താൻ ഐറിഷ് റെയിൽവേ (ഇയൻറോഡ് ഐറാൻ). ആരാധകർക്കുണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് വേണ്ടിയാണ് മത്സര ദിനത്തിൽ കൂടുതൽ സർവ്വീസുകൾ നടത്തുന്നത്. അതേസമയം അന്നേദിവസം ടിക്കറ്റ് വിൽപ്പന ഉണ്ടായിരിക്കില്ലെന്ന് റെയിൽവേ വ്യക്തമാക്കി. ഫൈനലിൽ കോർക്കും ടിപ്പററിയുമാണ് മത്സരിക്കുന്നത്. ഇതിനോടകം തന്നെ അന്നേദിവസത്തേയ്ക്കുള്ള ട്രെയിൻ ടിക്കറ്റുകൾ വിറ്റ് പോയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം അവസാനമാണ് മത്സരം.
ഡബ്ലിൻ: അയർലന്റിൽ നിത്യചിലവുകൾക്കായി ബുദ്ധിമുട്ടി രക്ഷിതാക്കൾ. 40 ശതമാനം രക്ഷിതാക്കൾ അവശ്യസാധനങ്ങൾ വാങ്ങുന്നതിനും ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുമായി പണം കടം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. രക്ഷിതാക്കളിൽ ഒന്നിൽ ഒരാൾ വൈദ്യുതി ബില്ലിൽ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടികളുടെ ജീവകാരുണ്യ സംഘടനയായ ബെർണാർഡോസ് ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. മതിയായ വരുമാനം ഇല്ലാത്തതും, ചിലവ് വർദ്ധിക്കുന്നതുമാണ് രക്ഷിതാക്കളെ പണം കടംവാങ്ങാൻ പ്രേരിപ്പിക്കുന്നത്. വരുമാനമില്ലാത്തതിനെ തുടർന്ന് കുട്ടികളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ 40 ശതമാനം രക്ഷിതാക്കളും പണം കടംവാങ്ങുന്നുണ്ട്. 32 ശതമാനം രക്ഷിതാക്കളാണ് പണമില്ലാത്തതിനെ തുടർന്ന് വൈദ്യുത ബില്ലിൽ കുടിശ്ശിക വരുത്തിയത്.
ലിമെറിക്ക്: സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 40 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. വഴിയിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ലിമെറിക്, മോനാഗൻ എന്നിവിടങ്ങളിൽ ആയിരുന്നു സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം 40 കാരനിൽ എത്തി നിൽക്കുകയായിരുന്നു. 40 കാരനിൽ നിന്നും സ്‌ഫോടക വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. സ്‌ഫോടക വസ്തുക്കൾ സംബന്ധിച്ച് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: അയർലന്റിൽ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ രാജ്യത്ത് അതിശക്തമായ ചൂട് ആകും അനുഭവപ്പെടുക. അന്തരീക്ഷ താപനില 28 ഡിഗ്രിവരെ ഉയരുമെന്നും മെറ്റ് ഐറാൻ അറിയിച്ചു. അതേസമയം നിലവിൽ പല യൂറോപ്യൻ രാജ്യങ്ങളും ഉഷ്ണതരംഗം നേരിടുന്നുണ്ട്. അയർലന്റിന് മുകളിലായി ഉയർന്ന മർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് ചൂട് കൂടിയ കാലാവസ്ഥയ്ക്ക് കാരണം ആകുന്നത്. സ്ഥിരതയുള്ള കാലാവസ്ഥ ഈ വാരം മുഴുവനും തുടരും. വ്യാഴാഴ്ചയെ തുടർന്നുള്ള ദിവസങ്ങളിൽ ആകും രാജ്യത്ത് റെക്കോർഡ് ചൂട് അനുഭവപ്പെടുകയെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; ഇന്ത്യൻ വിദ്യാർത്ഥിയ്ക്ക് നഷ്ടമായത് ഒരുലക്ഷത്തിലധികം രൂപ
ഡബ്ലിൻ: ഡബ്ലിനിലെ ഇന്ത്യൻ വിദ്യാർത്ഥിയെയും പിതാവിനെയും ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് കബളിപ്പിച്ചതായി പരാതി. ഉഡുപ്പി സ്വദേശി ശ്രീകാന്ത്, അദ്ദേഹത്തിന്റെ മകൻ സന്ദേശ് എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്. സംഭവത്തിൽ ഇവർ പോലീസിൽ പരാതി നൽകി. ഡബ്ലിനിലെ എംഎസ് വിദ്യാർത്ഥിയാണ് സന്ദേശ്. ജൂൺ 30 ന് ആയിരുന്നു സംഭവം. എംബസിയിൽ നിന്നാണെന്ന് അവകാശപ്പെട്ട് വിളിച്ച കുറ്റവാളി ഐആർപി അപേക്ഷയിലെ ജനന തിയതിയിൽ തെറ്റുണ്ടെന്നും തിരുത്തണമെന്നും ഇവരോട് പറയുകയായിരുന്നു. ഇത് തിരുത്തിയില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും വിളിച്ചയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് പ്രതി ആവശ്യപ്പെട്ടത് പ്രകാരം ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും ബാങ്ക് ഇടപാട് പരിശോധിക്കാൻ ഒരു ലക്ഷത്തിലധികം രൂപയും അയച്ച് നൽകി. ഈ പണം തിരികെ നൽകുമെന്ന് ഉറപ്പ് പറഞ്ഞിരുന്നുവെങ്കിലും വീണ്ടും വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
